എം.എസ്. വിശ്വനാഥന്റെ വേര്‍പാടില്‍ കല കുവൈറ്റ് അനുശോചിച്ചു
Tuesday, July 14, 2015 6:15 AM IST
കുവൈറ്റ്: പ്രശസ്ത സംഗീത സംവിധായകന്‍ എം.എസ്.വിശ്വനാഥന്റെ വേര്‍പാടില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അനുശോചിച്ചു.

ആയിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ച എംഎസ്വി മലയാളത്തിലെ നൂറിലധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കി. ഗാനങ്ങള്‍ ചിട്ടപെടുത്തുന്നതില്‍ വൈവിധ്യമാര്‍ന്ന രീതികള്‍ സ്വീകരിച്ച എം.എസ്.വിശ്വനാഥന്‍ സംഗീതാസ്വാദകരുടെ മനസില്‍ മായാതെ നില്‍ക്കുമെന്നും കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്തും ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യുവും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍