കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
Tuesday, July 14, 2015 5:58 AM IST
കുവൈറ്റ്: കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റര്‍ ഇഫ്ത്താര്‍ മീറ്റ് അബാസിയ എംപയര്‍ ഓഡിറ്റോറിയത്തില്‍ രക്ഷാധികാരി രാജഗോപാല്‍ ഇടവലത്ത് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഇല്ല്യാസ് ബഹസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്‍മാന്‍ ശാഹിദ് സിദ്ദീഖ് ആമുഖ പ്രസംഗം നടത്തി. അബ്ദുള്‍ നാസര്‍ മുട്ടില്‍ റംസാന്‍ സന്ദേശം നല്‍കി, റൌഫ് മഷൂര്‍, കെ. അബൂബക്കര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കൊയിലാണ്ടി താലൂക്കില്‍ പെട്ട നൂറു കണക്കിനാളുകള്‍ ഇഫ്ത്താര്‍ മീറ്റില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഷാഹുല്‍ ബേപ്പൂര്‍ സ്വാഗതവും ട്രഷറര്‍ ശഹൂര്‍ അലി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍