ഇസ്ലാഹി സെന്റര്‍ ഈദുഗാഹുകള്‍ സംഘടിപ്പിക്കുന്നു
Tuesday, July 14, 2015 5:58 AM IST
കുവൈറ്റ്: പ്രവാചകചര്യയനുസരിച്ച് പെരുന്നാള്‍ ദിവസം മൈതാനിയില്‍ (ഈദ്ഗാഹില്‍) ഒരുമിച്ചുകൂടി പ്രാര്‍ഥിക്കാനുള്ള അവസരം കുവൈറ്റിലെ 11 കേന്ദ്രങ്ങളില്‍ ഒരുക്കുമെന്നു കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.

ഹാസാവിയ ദാറുല്‍ സിഹ്ഹ പോളിക്ളിനിക്കിനു സമീപത്തുള്ള ഗ്രൌണ്ടില്‍ പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനിയും സാല്‍മിയ പ്രൈവറ്റ് എഡ്യൂക്കേഷന്‍ പാര്‍ക്ക് ഗ്രൌണ്ടില്‍ ഷമീര് അലി എകരൂലും, ഫഹാഹീലില്‍ ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ ഗ്രൌണ്ടില്‍ സ്വലാഹുദ്ദീന് സ്വലാഹിയും ഫര്‍വാനിയ ഗാര്‍ഡന്‍ സമീപത്തുള്ള ഗ്രൌണ്ടില്‍ മുഹമ്മദ് അഷ്റഫ് മദനി എകരൂലും അബൂഹലീഫ ബീച്ച് റോഡില്‍ (ബ്ളോക്ക് 1) അബൂഹലീഫ ഫാര്‍മസിക്കു സമീപമുള്ള ഫുട്ബോള്‍ ഗ്രൌണ്ടില്‍ മുജീബുറഹ്മാന്‍ സ്വലാഹിയും മംഗഫ് മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില്‍ കെ.സി. മുഹമ്മദ് നജീബ് എരമംഗലവും ജഹ്റ അല്‍ ഒര്‍ഫ് ഹോസ്പിറ്റലിനു എതിര്‍വശത്തുള്ള ഗ്രൌണ്ടില്‍ അബ്ദുസലാം സ്വലാഹിയും ഹവല്ലി ഗവര്‍ണറേറ്റ് പാര്‍ക്കിനു സമീപം (തൂണിസ് സ്ട്രീറ്റില്‍ റിഹാബ് കോംപ്ളക്സിനു സമീപം) ഹാഫിദ് സാലിഹ് സുബൈറും ശര്‍ഖ് പോലീസ് സ്റേഷനു സമീപത്തുള്ള മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടില്‍ സൈതലവി സുല്ലമിയും ഖൈത്താന്‍ അമേരിക്കന്‍ ബൈലിംഗല്‍ സ്കൂളിനു എതിര്‍ വശത്തുള്ള മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപമുള്ള ഗ്രൌണ്ടില്‍ ഹാഫിദ് മുഹമ്മദ് അസ്ലമും മഹബൂലയില്‍ മലയാളം ഖുത്ബ നടക്കുന്ന മസ്ജിദ് നാഫിഅ് (ബ്ളോക്ക് 1, സ്ട്രീറ്റ് 120,) ല്‍ സാജു നുസ്രി ചെംനാടും ഖുത്ബക്കും നമസ്കാരത്തിനും നേതൃത്വം നല്‍കും.

എല്ലാ ഈദ്ഗാഹുകളിലും സ്ത്രീകള്‍ക്കു സൌകര്യമുണ്ടായിരിക്കും. ഈദ്ഗാഹുകളിലേക്ക് വരുമ്പോള്‍ വുദു ഉണ്ടാക്കി വരണമെന്നും പെരുന്നാള്‍ നമസ്കാരം രാവിലെ 5.14 നായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 90993775, 97862324, 23915217, 24342948.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍