'ആരാധനകള്‍ക്ക് വിശ്വാസത്തിന്റെ പിന്‍ബലം വേണം'
Tuesday, July 14, 2015 5:51 AM IST
റിയാദ്: ആരാധനകള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസത്തിന്റെ പിന്‍ബലമുണ്െടങ്കില്‍ മാത്രമേ അത് അല്ലാഹുവിങ്കല്‍ സ്വീകാര്യമാവൂ എന്ന് ആര്‍ഐസിസി ചെയര്‍മാന്‍ സുഫ്യാന്‍ അബ്ദുസലാം. ഷിഫ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വ്രതാനുഷ്ടാനവും റംസാനിലെ ആരാധനകളും വിശ്വാസരംഗത്തും കര്‍മരംഗത്തും പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ ഉപകരിക്കണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.

ഷിഫ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അലി പുത്തനത്താണി അധ്യക്ഷത വഹിച്ചു. മുബാറക് സലഫി സംഗമം ഉദ്ഘാടനം ചെയ്തു.

ക്യൂഎച്ച്എല്‍സി ഒന്നാം ഘട്ട പരീക്ഷയില്‍ ഷിഫ ഏരിയയില്‍ നിന്ന് ഉന്നത വിജയം നേടിയവര്‍ക്കുള്ള സമ്മാനദാനം ക്യുഎച്ച്എല്‍സി കോഓര്‍ഡിനേറ്റര്‍ ഷാക്കിര്‍ വള്ളിക്കാപ്പറ്റ നിര്‍വഹിച്ചു. അന്‍സാരി കൊല്ലം, അബ്ദുറഹ്മാന്‍ വയനാട്, സാജിര്‍ തലശേരി, അലി കൂട്ടിലങ്ങാടി, സക്കറിയ കൊല്ലം, അബ്ദുള്‍മജീദ് വെമ്പായം എന്നിവര്‍ നേതൃത്വം നല്‍കി.