അമേരിക്കയിലെ കോണ്‍സല്‍ ജനറലുമായി കുമ്മനം രാജശേഖരന്‍ ചര്‍ച്ച നടത്തി
Tuesday, July 14, 2015 5:49 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ധ്യാനേശ്വര്‍ മുലേയുമായി ശബരിമല അയ്യപ്പസേവാസമാജം ജനറല്‍ സെക്രട്ടറിയും ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്‍ ചര്‍ച്ച നടത്തി.

പ്രവാസി ഭാരതീയര്‍ പ്രത്യകിച്ച് മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. കേരളത്തില്‍ നടന്നു വരുന്ന സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും കുമ്മനം വിശദീകരിച്ചു.

ന്യൂയോര്‍ക്കിലെ കൌണ്‍ലില്‍ ജനറല്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, മണ്ണടി ഹരി, ശിവദാസന്‍ നായര്‍ എന്നിവരും പങ്കെടുത്തു.