ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം കൊളംബസില്‍
Tuesday, July 14, 2015 5:23 AM IST
കൊളംബസ്: വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ (സെഹിയോന്‍ ധ്യാനകേന്ദ്രം, അട്ടപ്പാടി) നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ഓഗസ്റ് 13 മുതല്‍ 16 വരെ (താമസിച്ചു കൂടുന്ന ധ്യാനം) ഒഹായോയിലെ കൊളംബസില്‍വച്ചു നടത്തുന്നു. റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനു പുറമേ ഫാ. സോജി ഓലിക്കലും, സെഹിയോന്‍ ധ്യാനകേന്ദ്ര ശുശ്രൂഷാ ടീമുമാണു ധ്യാനത്തിനു നേതൃത്വം നല്‍കുന്നത്.

ഓഗസ്റ് 13-നു (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ധ്യാനവും വചനശുശ്രൂഷയും 15-നു (ഞായറാഴ്ച) ഉച്ചയ്ക്ക് ഒന്നിനു സമാപിക്കും. താമസിച്ചുള്ള അഭിഷേകാഗ്നി ധ്യാനം ക്രമീകരിച്ചിരിക്കുന്നത് ഷെറാട്ടണ്‍ ഹോട്ടല്‍, കോളംബസ് ക്യാപിറ്റോള്‍ സ്ക്വയര്‍, 75 ഈസ്റ് സ്റേറ്റ് സ്ട്രീറ്റ് കൊളംബസ്, ഒഹായോ 43215 -ല്‍ വച്ചാണ്.

മുതിര്‍ന്നവര്‍ക്കു മലയാളത്തിലും, ചെറുപ്പക്കാര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇതേസമയം ഇംഗ്ളീഷിലും ധ്യാനം നടക്കും. ദിവസവും ജപമാലയോടെ ആരംഭിക്കുന്ന ഈ ധ്യാനത്തില്‍ ദിവ്യബലി, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ്, വചനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവ പരിശുദ്ധാത്മാവിനാല്‍ ന.യിക്കപ്പെടുന്ന ഈ ധ്യാനത്തില്‍നിന്നു ലഭിക്കും.

ഷിക്കാഗോ രൂപത കുടുംബ നവീകരണ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2015-ല്‍ നടക്കുന്ന ഈ ധ്യാനം ഏവര്‍ക്കും വലിയ ആത്മീയ ഉണര്‍വും ചൈതന്യവും പ്രദാനം ചെയ്യുമെന്ന് കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് മിഷന്‍ വികാരി ഫാ. ജോ പാച്ചേരി സിഎംഐ അറിയിച്ചു. ധ്യാനത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് തോമസ് (രജിസ്ട്രേഷന്‍) 614 619 8447, ഷീംഷാ മനോജ് (രജിസ്ട്രേഷന്‍) 614 787 1401, ജില്‍സണ്‍ ജോസഫ് (ട്രസ്റി) 614 517 2810, റോയി ജോണ്‍ (ട്രസ്റി) 956 832 2676. വെബ്: ംംം.ലെവശീിൌമെ.ീൃഴ ജോയി കുറ്റ്യാനി (സെഹിയോന്‍ യു.എസ്.എ മീഡിയ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം