ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം ജൂലൈ 12ന്
Saturday, July 11, 2015 9:03 AM IST
ഡാളസ്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ (കേരള ചാപ്റ്റര്‍) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് പ്രവര്‍ത്തക യോഗം ജൂലൈ 12നു (ഞായര്‍) വൈകുന്നേരം അഞ്ചിന് ഇര്‍വിംഗ് പാസന്റ് റസ്ററന്റില്‍ ചേരും.

ഐഎന്‍ഒസി(ഐ) യുഎസ്എ കേരള ചാപ്റ്റര്‍, ഷിക്കാഗോയില്‍ ഓഗസ്റ് 21, 22 തീയതികളില്‍ ചേരുന്ന നാഷണല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനെക്കുറിച്ചും മെംബര്‍ഷിപ്പ് പ്രവര്‍ത്തക പുരോഗതിയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. പ്രവര്‍ത്തക യോഗത്തില്‍ ടെക്സസ്, ഒക്ലഹോമ റീജണ്‍ വൈസ് പ്രസിഡന്റ് ബോബന്‍ കൊടുവത്ത് എന്നിവര്‍ പങ്കെടുക്കും.

ഡിഎഫ്ഡബ്ള്യു മെട്രോ പ്ളെക്സിന്റെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് രാജന്‍ മാത്യു, സെക്രട്ടറി ബാബു പി. സൈമണ്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ബാബു പി. സൈമണ്‍ 214 735 3999, ടി.സി. ചാക്കോ 214 682 7672.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍