അസീസിയ പെരുന്നാള്‍ സംഗമം
Saturday, July 11, 2015 9:01 AM IST
അബുദാബി : നോര്‍ത്ത് ചിത്താരി അസീസിയ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ സങ്കടിപ്പിക്കുന്ന പെരുന്നാള്‍ സംഗമം പെരുന്നാള്‍ ദിവസം രാത്രി എട്ടിന് ഷാര്‍ജ റോളയില്‍ നടക്കും.

ഹസീന ആര്‍ട്സ് സ്പോര്‍ട്സ് ക്ളബ് മിഡിലീസ്റ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള സുപ്രധന യോഗവും ഇതോടനുബന്ധിച്ച് നടക്കും. സ്ഥലം പിന്നീട് അറിയിക്കും. കലാകാരന്മാര്‍ക്ക് അവരിലെ പ്രതിഭയെ പുറത്തെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. യുഎഇയിലുള്ള പ്രവാസികളായ ചിത്താരിനിവാസികള്‍ കൂട്ടായ്മയില്‍ പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: സി.ബി. കരീം 050 632 4921, ടി.വി. സൈനുദീന്‍ 055 660 6487, താജുദ്ദീന്‍ അക്കര 050 340 1202.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള