നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Saturday, July 11, 2015 9:00 AM IST
ന്യൂയോര്‍ക്ക്: ജൂലൈ 15 (ബുധന്‍) മുതല്‍ 18 (ശനി) വരെ അപ്സ്റേറ്റ് ന്യൂയോര്‍ക്കിലുള്ള എലന്‍വില്‍ ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് പങ്കെടുക്കുന്നവര്‍ക്കായുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ സംഘാടകര്‍ പുറപ്പെടുവിച്ചു.

കോണ്‍ഫറന്‍സിനു എത്തും മുന്‍പേ രജിസ്ട്രേഷന്‍ കണ്‍ഫര്‍മേഷന്‍ ഉറപ്പാക്കണമെന്നു സംഘാടകര്‍ അറിയിച്ചു. ഡോ. ജോളി തോമസ്, ജീമോന്‍ വര്‍ഗീസ്, സാറ രാജന്‍ എന്നിവര്‍ക്കാണ് രജിസ്ട്രേഷന്റെ ചുമതല. ഇവരുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ കാര്യം ഉറപ്പാക്കേണ്ടതുണ്ട്. ഫോണിലോ, ഇമെയില്‍ വിലാസത്തിലോ രജിസ്ട്രേഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്. ജാസ്മിന്‍ ഉമ്മനാണ് എന്റര്‍ടെയിന്‍മെന്റ് പരിപാടികളുടെ ചുമതല. പരിപാടികള്‍ പങ്കെടുക്കാനുള്ളവര്‍ മുന്‍കൂട്ടി തന്നെ ഈ വിഭാഗവുമായി ബന്ധപ്പെടണം. ഷമാശിലീീാാലി@വീാമശഹ.രീാ എന്നതാണ് ഇമെയില്‍ വിലാസം.

വിശുദ്ധ ബൈബിള്‍, കുര്‍ബാനക്രമം എന്നിവ നിര്‍ബന്ധമായും കോണ്‍ഫറന്‍സിന് എത്തുന്നവര്‍ സ്വന്തം നിലയ്ക്ക് കരുതണം. സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസില്‍ പങ്കെടുക്കുന്നവര്‍ അതിനു വേണ്ടതായ സാമഗ്രികള്‍-വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ആവശ്യത്തിനു കൊണ്ടു വരണമെന്നു സംഘാടകര്‍ അറിയിച്ചു. ഘോഷയാത്ര, വിശുദ്ധ കുര്‍ബാന, ഗ്രൂപ്പ് ഡിസ്കഷന്‍ എന്നിവയ്ക്കുവേണ്ടി ഓരോ ഏരിയയിലെ ദേവാലയങ്ങളില്‍ നിന്നുമുള്ളവര്‍ അതാത് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം.

ജൂലൈ 15 നു (ബുധന്‍) രണ്ടു മുതല്‍ രജിസ്ട്രേഷന്‍ കൌണ്ടര്‍ തുറക്കും. രജിസ്ട്രേഷന്‍ കണ്‍ഫര്‍മേഷന്‍ കത്ത് ഇവിടെ ഈ അവസരത്തില്‍ കാണിക്കണം. ചെക്ക് ഇന്‍ പായ്ക്കറ്റ് സ്വന്തമാക്കിയതിനു ശേഷം അനുവദിക്കപ്പെട്ട മുറികളിലേക്ക് പോകാവുന്നതാണ്. റൂമിന്റെ കീ, നെയിം ബാഡ്ജ് എന്നിവ പായ്ക്കറ്റില്‍ ലഭ്യമാവും. റിസോര്‍ട്ടിലെ കോമണ്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ വാഹനം ഓരോരുത്തര്‍ക്കും അനുവദിച്ച മുറികള്‍ക്ക് ഏറ്റവുമടുത്ത സമീപത്തേക്ക് പാര്‍ക്ക് ചെയ്തു ലഗേജുകള്‍ ഇറക്കാവുന്നതാണ്. റീഫണ്ടുകള്‍ എന്തെങ്കിലുമുണ്െടങ്കില്‍ വ്യാഴാഴ്ച രാവിലെ തന്നെ അത് തിരികെ ഏല്‍പ്പിക്കുമെന്നും രജിസ്ട്രേഷന്‍ കമ്മിറ്റി അറിയിച്ചു.

ലോബിയില്‍ നിന്നും വൈകുന്നേരം ആറിനാണ് ഘോഷയാത്ര. ഇത് വര്‍ണാഭവും നിറപ്പകിട്ടാര്‍ന്നതുമായ വിധത്തില്‍ മനോഹരമാക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. കറുത്ത പാന്റും വെളുത്ത ഷര്‍ട്ടും ടൈയുമാണ് പുരുഷന്മാരുടെ വേഷം. ഓരോ ഏരിയകള്‍ക്കും നിശ്ചയിച്ചിരിക്കുന്ന വര്‍ണത്തിലുള്ള ടൈ വേണം ഉപയോഗിക്കാന്‍. സാരികളും സല്‍വാറുകളും സ്ത്രീകള്‍ക്ക് ഉപയോഗിക്കാം. ഓരോ ഏരിയയുമായി ബന്ധപ്പെട്ട നിറങ്ങള്‍ തെരഞ്ഞെടുക്കാം. ബ്രോങ്ക്സ്, വെസ്റ്ചെസ്റര്‍ അപ്സ്റേറ്റ് ന്യൂയോര്‍ക്ക്, ബോസ്റണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ നീല നിറവും ക്യൂന്‍സ് ലോംഗ് ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് മെറൂണും റോക്ലാന്‍ഡ്, സ്റാറ്റന്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായി പച്ച കളറും നിശ്ചയിച്ചിരിക്കുന്നു. ന്യൂജേഴ്സി, ഫിലാഡല്‍ഫിയ, ബാള്‍ട്ടിമൂര്‍, വാഷിംഗ്ടണ്‍ ഡിസി, വിര്‍ജീനിയ, നോര്‍ത്ത് കരോളിന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മഞ്ഞ നിറം അണിയണം. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നിശ്ചയിച്ചിട്ടുള്ള ഡ്രസ് കോഡ് പാലിക്കപ്പെടാന്‍ എല്ലാവരും ശ്രദ്ധിക്കണം.

ബുധനാഴ്ച അത്താഴത്തോടാണ് കോണ്‍ഫറന്‍സിലെ ഭക്ഷണവിതരണം ആരംഭിക്കുന്നത്. ഇത് ശനിയാഴ്ച ബ്രഞ്ചോടു കൂടി അവസാനിക്കും. ബുധനാഴ്ച അത്താഴം വൈകിട്ട് അഞ്ചിനു തുടങ്ങി ആറിന് അവസാനിക്കും. വൈകിയെത്തുന്നവര്‍ ഭക്ഷണ കാര്യത്തില്‍ സ്വന്തം ക്രമീകരണം ഏര്‍പ്പെടുത്തേണ്ടതാണ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കുട്ടികള്‍ക്കുവേണ്ടി വിവിധ ആക്ടിവിറ്റികള്‍ കോണ്‍ഫറസില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വത്തിന് കോണ്‍ഫറന്‍സ് ഏറെ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്. ഫ്രീടൈമില്‍ നീന്താന്‍ പോകുന്ന കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കണമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

കോണ്‍ഫറന്‍സ് വിജയത്തിനുവേണ്ടി നിബന്ധനകളെല്ലാം കൃത്യമായി പാലിക്കണമെന്ന് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അറിയിച്ചു. ക്വാലാലമ്പൂര്‍ സെന്റ് മേരീസ് കത്തീഡ്രല്‍ വികാരിയും മികച്ച വാഗ്മിയുമായ റവ. ഫിലിപ്പ് തോമസ് കോര്‍ എപ്പിസ്കോപ്പയാണ് കീനോട്ട് സ്പീക്കര്‍. യുവജനങ്ങളുടെ സെഷനു ഫാ. എബി ജോര്‍ജും സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ സെഷനു ഫാ. അജു ഫിലിപ്പ് മാത്യുവും നേതൃത്വം നല്‍കും.

ഫാ. വിജയ് തോമസ് (കോ ഓര്‍ഡിനേറ്റര്‍), ഡോ. ജോളി തോമസ് (ജനറല്‍ സെക്രട്ടറി), തോമസ് ജോര്‍ജ് (ട്രഷറര്‍), ജീമോന്‍ വര്‍ഗീസ് (ജോ. ട്രഷറാര്‍), ലിന്‍സി തോമസ് (സുവനീര്‍ ചീഫ് എഡിറ്റര്‍), ഫിലിപ്പോസ് ഫിലിപ്പ് (സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍) എന്നിവരാണ് പ്രധാന കമ്മിറ്റിയംഗങ്ങള്‍. എംജിഒസിഎസ്എം, മാര്‍ത്തമറിയം വനിതാ സമാജം, സണ്‍ഡേ സ്കൂള്‍ തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും കോണ്‍ഫറന്‍സ് വിജയത്തിലെത്തിക്കാന്‍ ഭാരവാഹികളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

വിവരങ്ങള്‍ക്ക്: ഡോ. ജോളി തോമസ് 9082330057, ജീമോന്‍ വര്‍ഗീസ് 2015635550, സാറ രാജന്‍ 5169936640, ീൃ ലാമശഹ: ളമാശഹ്യമിറ്യീൌവേരീിളലൃലിരല@ഴാമശഹ.രീാ, ജാസ്മിന്‍ ഉമ്മന്‍ ഷമാശിലീീാാലി@വീാമശഹ.രീാ, ഫാ. വിജി തോമസ് (കോഓര്‍ഡിനേറ്റര്‍) 7327663121, ജോളി തോമസ് (ജനറല്‍ സെക്രട്ടറി) 6463619509, തോമസ് ജോര്‍ജ് (ട്രഷറര്‍) 5163757671, ജീമോന്‍ വര്‍ഗീസ് (ജോ. ട്രഷറര്‍) 2015635550.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍