മാര്‍ക്ക് സെമിനാര്‍ ജൂലൈ 25-ന്
Saturday, July 11, 2015 4:51 AM IST
ഷിക്കാഗോ: തുടര്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ സംഘടിപ്പിക്കുന്ന ഈവര്‍ഷത്തെ അവസാന വിദ്യാഭ്യാസ സെമിനാര്‍ ജൂലൈ 25-നു ശനിയാഴ്ച നടത്തപ്പെടുന്നതാണ്. സെമിനാറിനു വേദിയാകുന്നത് സ്കോക്കിയിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലാണ് (5300 വെസ്റ് തൂഹി അവന്യൂ). രാവിലെ 7.30-നു രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാര്‍ മദ്ധ്യാഹ്നം 2.30-ന് സമാപിക്കും. ഈവര്‍ഷം ഒക്ടോബറില്‍ പുതുക്കേണ്ടതായ ഇല്ലിനോയിയിലെ റെസ്പിരേറ്ററി കെയര്‍ പ്രാക്ടീഷണേഴ്സ് ലൈസന്‍സിന് ആവശ്യമുള്ള 24-ല്‍ 6 സിഇയു ഈ സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.

അനുഭവസമ്പന്നരായ നാലു വിദഗ്ധരെയാണ് ഈ സെമിനാറില്‍ ക്ളാസ് എടുക്കുവാന്‍ മാര്‍ക്ക് അവതരിപ്പിക്കുന്നത്. നാന്‍സി മാര്‍ഷല്‍, ചെറിയാന്‍ പൈലി, സിമി ജെസ്റോ ജോസഫ്, ഡാനിയേല്‍ മസോളിനി എന്നിവര്‍ യഥാക്രമം നിയോനേറ്റല്‍ ഡിസീസ് ആന്‍ഡ് പീഡിയാട്രിക് വെന്റിലേറ്റേഴ്സ്, ഇന്‍വേസീവ് ആന്‍ഡ് നോണ്‍ ഇന്‍വേസീവ് വെന്റിലേഷന്‍, ക്രോണിക് കഫ് ആന്‍ഡ് ആസ്ത്മാ, കാപ്നോഗ്രാഫി എന്നീ വിഷയങ്ങളെക്കുറിച്ച് സെമിനാറില്‍ സംസാരിക്കും.

സെമിനാറില്‍ സംബന്ധിക്കുവാന്‍ താത്പര്യമുള്ളവര്‍ ംംം.ാമൃരശഹഹശിീശ.ീൃഴ എന്ന വെബ്സൈറ്റ് വഴി രജിസ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍വഴി രജിസ്റര്‍ ചെയ്യാന്‍ മാര്‍ക്കിന്റെ എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്സായ റജിമോന്‍ ജേക്കബ് (847 877 6898), സനീഷ് ജോര്‍ജ് (224 616 0547) എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക.

സെമിനാറിനുള്ള പ്രവേശന ഫീസ് മാര്‍ക്ക് അംഗങ്ങള്‍ക്ക് പത്തു ഡോളറും, അംഗത്വമില്ലാത്തവര്‍ക്ക് 35 ഡോളറുമാണ്. സെമിനാറില്‍ സംബന്ധിക്കുവാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 17 നു മുമ്പ് രജിസ്ട്രേഷന്‍ നടത്തണമെന്ന് സംഘാടകര്‍ അറിയിക്കുന്നു. മലയാളികളായ റെസ്പിരേറ്ററി കെയര്‍ പ്രൊഫഷണലുകള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ സെമിനാറിന് വേണ്ടത്ര പ്രചാരണം നല്‍കി രജിസ്ട്രേഷന്‍ ഉറപ്പുവരുത്തണമെന്ന് മാര്‍ക്ക് പ്രസിഡന്റ് സ്കറിയാക്കുട്ടി തോമസ് അഭ്യര്‍ത്ഥിച്ചു. വിജയന്‍ വിന്‍സെന്റ് (സെക്രട്ടറി) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്:ജോയിച്ചന്‍ പുതുക്കുളം