ന്യൂജേഴ്സി ജയറാം ഷോ സെപ്റ്റംബര്‍ 13ന്; ടിക്കറ്റ് വില്പന തുടങ്ങി
Friday, July 10, 2015 6:44 AM IST
ന്യൂയോര്‍ക്ക്: പദ്മശ്രീ ജയറാമിന്റെ നേതൃത്വത്തില്‍ ന്യൂജേഴ്സിയില്‍ അരങ്ങേറുന്ന എന്റര്‍ടെയ്ന്‍മെന്റ് മെഗാഷോ സെപ്റ്റംബര്‍ 13നു വൈകുന്നേരം 5.55ന് ഫെലിഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ (ലോദി കോളേജ്, 262 എസ് മെയ്ന്‍, സെന്റ് ലോദി, ന്യൂജേഴ്സി 07644) നടക്കും.

നാദിര്‍ഷയാണ് സംവിധാനം. പിഷാരടി അവതാരകന്‍. ഓണ്‍ലൈനിലും ഓഫ്ലൈനിലുമായി നടക്കുന്ന ടിക്കറ്റ് വില്പന പകുതി പിന്നിട്ടു. ഈ വര്‍ഷം അമേരിക്കയിലെത്തുന്ന ഏറ്റവും മികച്ച വിനോദ ഗ്രൂപ്പാണിതെന്ന് വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്ന ഹെഡ്ജ് ഇവന്റ്സ് ന്യൂയോര്‍ക്കിന്റെ സംഘാടകന്‍ സജി (ജേക്കബ് എബ്രഹാം) അറിയിച്ചു.

ന്യൂജേഴ്സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെയും ഐഇഎന്‍എയുടുെം സംയുക്താഭിമുഖ്യത്തില്‍ ഹെഡ്ജ് ഇവന്റ്സ് ന്യൂയോര്‍ക്കാണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലേഴ്സ്, മൂലന്‍സ് ഗ്രൂപ്പ്, റിയ ട്രാവല്‍, വിന്‍സെന്റ് ജൂവലേഴ്സ് എന്നിവരാണു മറ്റു സ്പോണ്‍സര്‍മാര്‍. മലയാളി എഫ്എം, ഏഷ്യാനെറ്റ്, എമര്‍ജിംഗ് കേരള എന്നിവരാണു മറ്റു മീഡിയ പാര്‍ട്ണേഴ്സ്.

ജയറാമിന്റെയും പിഷാരടിയുടെയും നാദിര്‍ഷായുടെയും മള്‍ട്ടി ടാലന്റാണ് ഇത്തവണ ഷോയുടെ ഹൈലൈറ്റ്. ജയറാമിനെ കൂടാതെ, പ്രിയാമണി, ഉണ്ണിമേനോന്‍, ധര്‍മജന്‍, പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളിമൂങ്ങ ഫെയിം സാജു നവോദയ, ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ളാവ് ഫെയിം നായിക ആര്യ, ഹരിശ്രീ യൂസഫ്, ഡെലിസി, വിഷ്ണു, സിനിമ ചിരിമാല കോമഡി ഷോയുടെ സ്ക്രിപ്റ്റ് റൈറ്റേഴ്സ് തുടങ്ങി മലയാളത്തിലെ മികച്ച കലാകാരന്മാരുടെ നീണ്ട നിര തന്നെ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കോറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഡാന്‍സ് ഐറ്റംസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുണൈറ്റഡ് ഗ്ളോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റാണ് (യുജിഎം) പരിപാടിയുടെ നാഷണല്‍ സ്പോണ്‍സര്‍. ജയറാം ഷോ അണിയിച്ചൊരുക്കുന്ന നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റാര്‍ മലയാള ചിത്രം അമര്‍, അഖ്ബര്‍, അന്തോണി എന്ന ചിത്രം നിര്‍മിക്കുന്നതും യുജിഎമ്മിന്റെ സാരഥി ഡോ.സഖറിയ തോമസാണ്. ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരാണു നായകനിരയിലുള്ളത്.

ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വാങ്ങാനുള്ള സൌകര്യം ംംം.വലറഴലല്ലിി്യ.രീാ എന്ന വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: സജി ഹെഡ്ജ് ഇവന്റ്സ് 516 433 4310, അനില്‍ പുത്തന്‍ചിറ 732 319 6001, സന്തോഷ് തോമസ് 848 448 1375, മാത്യു ജോര്‍ജ് (ബൈജു) 732 429 4955, ഐഇഎന്‍എ 201 523 6262. ശലിമവീെം@ഴാമശഹ.രീാ

ഹെഡ്ജ് ഇവന്റ്സ് ന്യയോര്‍ക്ക്: ബാബു പൂപ്പള്ളില്‍ 914 720 7891, സണ്ണി 516 528 7492.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍