ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 18-ന്
Friday, July 10, 2015 5:04 AM IST
ഷിക്കാഗോ: അമേരിക്കയിലെ സൌത്ത് ഏഷ്യന്‍ കമൂണിറ്റിയില്‍ ഏറ്റവും അധികം കായികതാരങ്ങള്‍ പങ്കെടുക്കുന്ന കായിക മാമാങ്കം സി.എം.എ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് 2015 നൈല്‍സിലുള്ള ഫെല്‍ഡുമാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8800 ണ ഗമവ്യേ ഘി, ചശഹല, കഘ 60714) വച്ചു രാവിലെ എട്ടു മുതല്‍ നടത്തപ്പെടുന്നു. മുന്നൂറിലധികം കായിക താരങ്ങള്‍ രണ്ടു പ്രായവിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്ന ആവേശഭരിതമായ മത്സരങ്ങള്‍ കാണുവാനായി എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ടോമി അമ്പേനാട്ട് അറിയിച്ചു.

മത്സരങ്ങളുടെ നടത്തിപ്പിനായി വിപുലമായ കമ്മറ്റി പ്രവര്‍ത്തിച്ചു വരുന്നു. ജേക്കബ് മാത്യു പുറയംപള്ളില്‍ (847 530 0108 ) ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ആയും, ബിജി സി.മാണി (847 650 1398) , ജിതേഷ് ചുങ്കത്ത് (224 522 9157) എന്നിവര്‍ സബ് കോ-ഓര്‍ഡിനേറ്റേഴ്സായും രോഹന്‍ മാത്യു പുറയംപള്ളില്‍ (847 454 4727) കെവിന്‍ കുഞ്ചെറിയ (847 924 4116) റോഷന്‍ മുരിങ്ങോത്ത് (224 436 4055) ഷ്വാനി ഇഞ്ചനാട്ടില്‍ (847 219 5023) ആല്‍വിന്‍ റാത്തപ്പള്ളില്‍ (847 890 3292) ഷെയിന്‍ നെടിയകാലായില്‍ (847.917.1068) എന്നിവര്‍ യൂത്ത് ആന്‍ഡ് ഓഫീഷ്യേറ്റിംഗ് കോര്‍ഡിനേറ്റേഴ്സ് ആയും പ്രവര്‍ത്തിക്കുന്നു . മത്സരത്തിന്റെ രെജിസ്ട്രേഷന്‍ ജൂലൈ 16 ന് അവസാനിക്കും .രെജിസ്ട്രേഷന്‍ ഫോമുകളും നിയമാവലികളും രവശരമഴീാമഹമ്യമഹലലമീരശമശീിേ.ീൃഴ ല്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം