നാമി അവാര്‍ഡ്: മത്സരം അമേരിക്കയും കാനഡയും തമ്മിലോ?
Thursday, July 9, 2015 5:43 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രവാസി മലയാളികളുടെ സ്വന്തം ചാനല്‍ ആയ പ്രവാസി ചാനല്‍ ഏര്‍പ്പെടുത്തിയ 'നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ 2015' പുരസ്കാരത്തിനു വോട്ട് ചെയ്യാനുള്ള സമയം ദിവസങ്ങള്‍ മാത്രം ബാക്കിയാകുമ്പോള്‍ മത്സരാര്‍ഥികളില്‍ മുന്നിലെത്തി നില്‍ക്കുന്നവര്‍ തമ്മില്‍ വാശിയേറിയ പോരാട്ടം.

ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 32.51 ശതമാനം വോട്ടുമായി കാനഡയില്‍നിന്നുള്ള ജോണ്‍ പി. ജോണ്‍ മുന്നേറുമ്പോള്‍ 31.07 ശതമാനം വോട്ടുമായി ടി.എസ്. ചാക്കോ രണ്ടാമത് എത്തി നില്‍ക്കുന്നു

യുദ്ധം മുറുകുമ്പോള്‍ അവസാന പോരാട്ടം രണ്ടു പ്രമുഖ വ്യക്തികളില്‍ എത്തി നില്‍ക്കുന്നു. പ്രമുഖ സാമൂഹികപ്രവര്‍ത്തകനായ ടി.എസ്. ചാക്കോ അമേരിക്കയില്‍നിന്നും കാനഡയില്‍നിന്നു ജോണ്‍ പി. ജോണുമായി തമ്മില്‍ ഇഞ്ചോടിഞ്ച് പൊരുതുമ്പോള്‍ ഇതു അമേരിക്കയും കാനഡയും തമ്മിലുള്ള മത്സരമാണോ എന്നു പോലും തോന്നിപ്പോകുന്നു.

അവാര്‍ഡിന്റെ പേരുപോലെ തന്നെ ഏറ്റവും മികച്ച പൊതു പ്രവര്‍ത്തകരില്‍ ഒരാളെ കണ്െടത്താനുള്ള മലയാളിയുടെ അഭിവാഞ്ജ ആയിരിക്കാം കടുത്ത മത്സരത്തിനു പിന്നിലെന്നു പ്രമുഖ നിരീക്ഷകര്‍ വിലയിരുത്തുന്നു,

എന്തായാലും നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ പുരസ്കാര ജേതാവിനെ കണ്െടത്തുവാനുള്ള വോട്ടിംഗില്‍ പങ്കെടുത്ത് യഥാര്‍ഥ വിജയിയെ കണ്െടത്തുവാന്‍ പ്രവാസി ചാനല്‍ മലയാളികളോട് അഭ്യര്‍ഥിച്ചു.

ഓണ്‍ലൈന്‍ വോട്ടിംഗ് ജൂലൈ 11നു (ശനി) രാത്രി 12ന് (ന്യൂയോര്‍ക്ക് ടൈം) അവസാനിക്കും. ജേതാവിനെ 12 നു (ഞായര്‍) പ്രഖ്യാപിക്കും. പുരസ്കാരദാന ചടങ്ങ് സെപ്റ്റംബര്‍ ഏഴിനു വൈകുന്നേരം അഞ്ചിനു ന്യൂയോര്‍ക്ക് ബെല്‍റോസിലുള്ള ഗ്ളെന്‍ഓക്സ് ഹൈസ്കൂളില്‍ നടക്കും. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അടക്കം പങ്കെടുക്കുന്ന ചടങ്ങിലേക്ക് എല്ലാ മലയാളികളെയും പ്രവാസി ചാനല്‍ സ്വാഗതം ചെയ്തു.

ഇനിയും വോട്ടു ചെയ്യാന്‍ ംംം.ുൃമ്മശെരവമിിലഹ.രീാ/ിമ്യാ എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്തു ഓണ്‍ലൈന്‍ വഴി ലോകത്തെവിടെ നിന്നും വോട്ട് ചെയ്യാവുന്നതാണ്.

വിവരങ്ങള്‍ക്ക്: 19083455983.