ന്യൂയോര്‍ക്ക് താളലയം പുതിയ നാടകത്തിന്റെ സ്ക്രിപ്റ്റ് പ്രകാശനം ചെയ്തു
Thursday, July 9, 2015 5:43 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലേയും പരിസര പ്രദേശങ്ങളിലെയും മലയാളികള്‍ ഹൃദയത്തിലേറ്റിയ ലോംഗ്ഐലന്‍ഡ് താളലയത്തിന്റെ മാന്ത്രികച്ചെപ്പ് എന്ന നാടകത്തിനുശേഷം താളലയം അണിയിച്ചൊരുക്കുന്ന പുതിയ നാടകം 'കടലോളം കനിവി'ന്റെ സ്ക്രിപ്റ്റ് താളലയം സാരഥികളായ ഷിനോ മറ്റത്തിനും ഏബ്രഹാം പുല്ലാനപ്പള്ളിക്കും സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും ഉള്‍ക്കൊള്ളുന്ന സദസില്‍ കൈരളി ടിവി ഡയറക്ടര്‍ ജോസ് കാടാപുറം പ്രകാശനം ചെയ്തു.

കൂടുതല്‍ അഭിനയ മികവ് പ്രതീക്ഷിക്കുന്ന നാടകം പരിശീലനത്തിനു തയാറായിക്കഴിഞ്ഞു. മികച്ച കലാകാരന്മാര്‍ അണിനിരക്കുന്ന നാടകം പ്രേക്ഷക മനസില്‍ സ്ഥാനം നേടുമെന്ന് ഷിനോ മറ്റം പറഞ്ഞു. 26 എപ്പിസോഡുള്ള പുതിയ, അമേരിക്കന്‍ മലയാളികളടക്കമുള്ള സീരിയലും പുതിയ വര്‍ഷത്തെ താളലയത്തിന്റെ പരിപാടികളാണ്.