ഇസ്ലാഹി സെന്റര്‍ പഠന ക്ളാസും നോമ്പുതുറയും
Thursday, July 9, 2015 5:39 AM IST
കുവൈറ്റ്: കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈ ആഴ്ച കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പഠനക്ളാസും നോമ്പുതുറയും സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 

സിറ്റി യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഇഫ്താര്‍ സംഗമം ജൂലൈ ഒമ്പതിനു (വ്യാഴം) വൈകുന്നേരം അഞ്ചിനു സിറ്റി മസ്ജിദ് ഗരബല്ലിയില്‍ (ബലദിയക്ക് സമീപം) നടക്കും. പരിപാടിയില്‍ അബ്ദുള്‍ സലാം സ്വലാഹി കോട്ടയം, ഔക്വാഫ് മന്ത്രാലയത്തിന്റെ അതിഥിയായി കുവൈറ്റിലെത്തിയ സാബിര്‍ നവാസ് മദനി എന്നിവര്‍ ക്ളാസുകളെടുക്കും.

അബാസിയ മദ്രസ പിടിഎയുടെയും ഫര്‍വാനിയ മദ്രസ പിടിഎയുടെയും നോമ്പുതുറ വ്യാഴം വൈകുന്നേരം 5.30നു അബാസിയ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും. പരിപാടിയില്‍ മുജീബുറഹ്മാന്‍ സ്വലാഹി ക്ളാസെടുക്കും.

സാല്‍മിയ യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ഇഫ്താര്‍ സംഗമം ജൂലൈ 10നു (വെള്ളി) വൈകുന്നേരം അഞ്ചിനു മസ്ജിദ് അല്‍ വുഹൈബില് (പ്രൈവറ്റ് എഡ്യൂക്കേഷനു സമീപം) നടക്കും. പരിപാടിയില്‍ അബ്ദുള്‍ അസീസ് നരക്കോട്, പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി എന്നിവര്‍ ക്ളാസുകളെടുക്കും. 

ഫഹാഹീല് മദ്റസ പിടിഎയുടെ നോന്പ്തുറ 10 വെള്ളിയാഴ്ച വൈകു 5.30 ന് ഫഹാഹീല്‍ ദാറുല്‍ ഖുര്‍ആനില്‍ നടക്കും. പരിപാടിയില്‍ മുജീബുറഹ്മാന്‍ സ്വലാഹി ക്ളാസെടുക്കും.

ശര്‍ഖ് യൂണിറ്റിന്റെ പരിപാടി 11നു (ശനി) വൈകുന്നേരം അഞ്ചിന് ശര്‍ഖ് അമീരി ഹോസ്പിറ്റലിനു സമീപത്തുള്ള മസ്ജിദ് നായിഫ് അല്‍ ജുലൈയിലില്‍ നടക്കും. പരിപാടിയില്‍ സ്വലാഹുദ്ദീന്‍ സ്വലാഹി, മുജീബുറഹ്മാന്‍ സ്വലാഹി എന്നിവര്‍ ക്ളാസെടുക്കും.

വിവരങ്ങള്‍ക്ക്: 90993775, 97862324, 24342698, 23915217.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍