എസ്എംസി കൂട്ടായ്മ ഇഫ്താര്‍ സംഗമം
Thursday, July 9, 2015 5:38 AM IST
റിയാദ്: റിയാദ് തഖസൂസിയിലെ സ്പെഷലിസ്റ് മെഡിക്കല്‍ സെന്റര്‍ (എസ്എംസി) കൂട്ടായ്മയുടെ അര്‍ധവാര്‍ഷിക പൊതുയോഗവും ഇഫ്താര്‍ സംഗമവും നടന്നു.

റിയാദ് ഉമ്മുല്‍ ഹമാമില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ബേബി തോമസ് ഇഫ്താര്‍ സന്ദേശം നല്‍കി. ശശീന്ദ്രന്‍ സ്വാഗതവും പ്രശാന്ത് നന്ദിയൂം പറഞ്ഞു. പുന്നുസ് സാമുവല്‍ അര്‍ധവാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍