സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ തോമാശ്ശീഹായുടെ ഓര്‍മത്തിരുനാള്‍ ആചരിച്ചു
Thursday, July 9, 2015 4:58 AM IST
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ഭാരത അപ്പസ്തോലനും, ഇടവകയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാളും യുവജനദിനവും ആഘോഷിച്ചു.

ജൂലൈ മൂന്നിനു (വെള്ളിയാഴ്ച) വൈകുന്നേരം 5.30-നു നടത്തിയ ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. വിവിധ പ്രദേശങ്ങളില്‍നിന്ന് എത്തിയ 11 വൈദികര്‍ സഹകാര്‍മികരായിരുന്നു. ബിജ്നോര്‍ ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സിഎംഐ തിരുനാള്‍ സന്ദേശം നല്‍കി. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

കത്തീഡ്രല്‍ ഗായകസംഘം കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു. നൊവേനയ്ക്കും ലദീഞ്ഞിനും നേര്‍ച്ചകാഴ്ച സമര്‍പ്പണത്തിനും ശേഷം ദേവാലയത്തിലെ ചടങ്ങുകള്‍ സമാപിച്ചു.

തുടര്‍ന്നു കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ 'സീറോ മലബാര്‍ നൈറ്റ്' അരങ്ങേറി.

വികാരി റവ. ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍, ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി വാര്‍ഡായ സെന്റ് ബര്‍ത്തലോമിയ വാര്‍ഡ് പ്രതിനിധികളായ സിബി പാറേക്കാട്ടില്‍, പയസ് ഒറ്റപ്ളാക്കല്‍, ലൌലി വില്‍സണ്‍, റ്റീനാ മത്തായി, കൈക്കാരന്മാരായ ഷാബു മാത്യു, ആന്റണി ഫ്രാന്‍സിസ്, മനീഷ് ജോസഫ്, പോള്‍ പുളിക്കന്‍, പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍, ലിറ്റര്‍ജി കോര്‍ഡിനേറ്റര്‍ ജോസ് കടവില്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ തിരുനാളിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം