'നാമി' അവാര്‍ഡ്: ജോണ്‍ പി. ജോണിനു പിന്തുണയേറുന്നു
Thursday, July 9, 2015 4:57 AM IST
ടൊറന്റോ: പ്രവാസി ചാനല്‍ നടത്തുന്ന 'നാമി' അവാര്‍ഡിലേക്കു ജോണ്‍ പി. ജോണിനു പിന്തുണയേറുന്നു. 1975-ല്‍ കേരളത്തില്‍നിന്നു കാനഡയിലെ ടൊറന്റോയിലേക്കു കുടിയേറിയ ജോണ്‍ പി. ജോണ്‍ ചുരുങ്ങിയ കാലംകൊണ്ടു മലയാളിസമൂഹത്തിന്റെ മുന്‍നിരയില്‍ എത്തപ്പെട്ടത് അദ്ദേഹത്തിന്റെ വിശ്വാസ്യതയാര്‍ന്ന പ്രവര്‍ത്തനശൈലിയിലൂടെയാണ്. ടൊറന്റോ മലയാളിസമാജത്തെ ഒന്നാം നിര സംഘടനയായി വളര്‍ത്തിയതു അദ്ദേഹത്തിന്റെ കഠിന പ്രയത്നംകൊണ്ടുമാത്രമാണ്. പത്തു തവണ സമാജത്തിന്റെ പ്രസിഡന്റുസ്ഥാനം വഹിച്ച അദ്ദേഹത്തിനു കിട്ടിയ മറ്റൊരു പൊന്‍തൂവലാണ് ഫൊക്കാനാ പ്രസിഡന്റു പദം.

കാനഡയിലെ പത്തില്‍പ്പരം മലയാളി സംഘടനകളുടെ പൂര്‍ണ പിന്തുണ പിന്തുണയുള്ള ജോണ്‍ പി. ജോണ്‍ നല്ലൊരു സ്പോര്‍ട്സ് പ്രേമിയും കലാസ്നേഹിയുമാണ്.

പ്രവാസി ചാനല്‍ നടത്തുന്ന 'നാമി' അവാര്‍ഡിലേക്ക് അദ്ദേഹത്തിന്റെ പേരു നിര്‍ദേശിക്കപ്പെട്ടത് ഹര്‍ഷാരവത്തോടെയാണു ജനങ്ങള്‍ സ്വീകരിച്ചത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം