മീന പിക്നിക്ക് 2015 ജൂലൈ പതിനൊന്നിന്
Thursday, July 9, 2015 4:57 AM IST
ഷിക്കാഗോ: മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) ഈ വര്‍ഷത്തെ പിക്നിക്ക് ഹെറിക് ലേക്കില്‍ (ഒലൃൃശരസ ഘമസല, എീൃല ജൃലല്ൃെല, 35580 ചമുല്ൃശഹഹല ഞറ, ചമുല്ൃശഹഹല, കഘ ) വച്ച് ജൂലൈ പതിനൊന്നാം തീയതി (ശനിയാഴ്ച) രാവിലെ പത്തു മുതല്‍ നടക്കും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് വിനോദവും വിജ്ഞാനവും പകര്‍ന്നു നല്‍കുന്ന വിവിധയിനം കലാപരിപാടികള്‍ ഈ പിക്നിക്കിലെ പ്രത്യേകതയാണ്. വിജയികള്‍ക്കു സമ്മാനവും സംഘാടകര്‍ ഒരുക്കുന്നുണ്ട്.

എന്‍ജിനിയറിംഗ്, വിവരസാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരുമിച്ചുകൂടി അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനും പരസ്പര ബന്ധങ്ങള്‍ പുതുക്കുവാനുമുള്ള ഒരു അവസരമാണിത്. രാവിലെ മുതല്‍ വിവിധതരത്തിലുള്ള ഭക്ഷണക്രമീകരണങ്ങളും സംഘാടകര്‍ ഒരുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം ജോസഫ് (പ്രസിഡന്റ്) 841 302 1350, സാബു തോമസ് (പിആര്‍ഒ) 630 890 5045. ഫിലിപ്പ് മാത്യു അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം