പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം
Wednesday, July 8, 2015 8:09 AM IST
റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമവും റംസാന്‍ കിറ്റ് സഹായ വിതരണവും റിയാദില്‍ നടന്നു. പ്രസിഡന്റ് അലി വാരിയത്ത് അധ്യക്ഷത വഹിച്ചു. സിയാവുദ്ദീന്‍ മലയിടം തുരുത്ത് ഖിറാഅത്ത് നടത്തി. റിയാദിലെ പ്രാദേശിക സംഘടകളുടെ പ്രതിനിധികളടക്കം നിരവധി പേര്‍ പങ്കെടുത്ത ചടങ്ങില്‍ അസ്ഹര്‍ നസീം റംസാന്‍ സന്ദേശം നല്‍കി. സെക്രട്ടറി മുഹമ്മദലി മരോട്ടിക്കല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അലി ആലുവ ആശംസ നേര്‍ന്നു.

നാട്ടിലെ നിര്‍ധനരായവര്‍ക്കുള്ള റംസാന്‍ ധനസഹായം എന്‍ആര്‍കെ വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ ബാലചന്ദ്രന്‍ ജീവകാരുണ്യ കണ്‍വീനര്‍ മുഹമ്മദലി അമ്പാടനു കൈമാറി. അന്‍വര്‍ ചെമ്പറക്കി സ്വാഗതവും റഹീം കൊപ്പറമ്പില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍