മുട്ടില്‍ യത്തീംഖാന റംസാന്‍ കാമ്പയിന്‍
Wednesday, July 8, 2015 8:08 AM IST
റിയാദ്: വയനാട് മുട്ടില്‍ യത്തീംഖാന (ഡബ്ള്യുഎംഒ) റിയാദ് ചാപ്റ്ററിന്റെ റംസാന്‍ കാമ്പയിനു തുടക്കമായി. യത്തീംഖാന സെക്രട്ടറി മുഹമ്മദ് ജമാല്‍ റിയാദില്‍ നടന്ന ചടങ്ങില്‍ കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്ന അനാഥര്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷണം, വസ്ത്രം, ഉന്നത വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ചികിത്സ സഹായം, സാംസ്കാരിക ബോധവത്കരണം, സ്ത്രീധന രഹിത വിവാഹ സംഗമം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യത്തീംഖാന കഴിഞ്ഞ വര്‍ഷം പുതിയതായി വഫിയ കോളജും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.

ബത്ഹയിലെ ബത്തേരി ഹൌസില്‍ ചേര്‍ന്ന യോഗത്തില്‍ പി.സി. അലി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ ഉസ്മാന്‍, പോക്കര്‍, റഫീക്ക്, മനാഫ് എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് കുട്ടി പൊഴുതന സ്വാഗതവും റഫീഖ് കുളിവയല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍