'മലങ്കര ദീപം' പ്രകാശനം പാത്രിയര്‍ക്കീസ് ബാവ നിര്‍വഹിക്കും
Wednesday, July 8, 2015 6:43 AM IST
പെന്‍സില്‍വാനിയ: ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ടില്‍ ജൂലൈ 15 മുതല്‍ 18 വരെ നടക്കുന്ന അമേരിക്കന്‍ മലങ്കര അതിഭദ്രാസന യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 'മലങ്കര ദീപം' സുവനീറിന്റെ പ്രകാശന കര്‍മ്മം ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിക്കും.

ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തന പരിപാടികള്‍, ആത്മീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍, ഈടുറ്റ ലേഖനങ്ങള്‍, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ശ്രേഷ്ഠ കാതോലിക്കാ ബാവ, മെത്രാപ്പോലീത്തമാര്‍, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍, കളര്‍ ഫോട്ടോസ് എന്നിവ ഉള്‍ക്കൊളളിച്ച് തയാറാക്കിയ സുവനീറിന്റെ പ്രകാശന കര്‍മ്മം പാത്രിയര്‍ക്കീസ് ബാവ നിര്‍വഹിക്കും.

ചടങ്ങില്‍ ഇടവക മെത്രാപ്പോലീത്ത യല്‍ദൊ മാര്‍ തീത്തോസ്, ആര്‍ച്ച് ബിഷപ് മോര്‍ യാക്കോബ് എഡ്വേര്‍ഡ്, ആര്‍ച്ച് ബിഷപ് മാര്‍ സില്‍വാനോസ് അയൂബ്, മോര്‍ തീമോത്തിയോസ് മാത്യൂസ് എന്നിവര്‍ സന്നിഹിതരായിരിക്കും.

സുവനീര്‍ കമ്മിറ്റിയംഗങ്ങളായ സാജു പൌലോസ് സിപിഎ (ചീഫ് എഡിറ്റര്‍) (ന്യൂയോര്‍ക്ക്), കമ്മിറ്റിയംഗങ്ങളായ കമാണ്ടര്‍ ബാബു വടക്കേടത്ത് (ഹൂസ്റണ്‍) ഷെവലിയാര്‍ ബാബു ജേക്കബ് നടയില്‍ (ന്യയോര്‍ക്ക്), ഷെവലിയാര്‍ ഏബ്രഹാം മാത്യു (ന്യൂജേഴ്സി), റവ. ഡീക്കന്‍ വിവേക് അലക്സ് (ന്യൂജേഴ്സി), ഡോ. ജേക്കബ് മാത്യു (ഒഹായ്), ജിജൊ ജോസഫ്(ഡിലാവേര്‍), മാത്യു നൈനാന്‍ (ഫ്ളോറിഡ), മിലന്‍ റോയി (ന്യൂയോര്‍ക്ക്), വര്‍ഗീസ് നൈനാന്‍ (ഡാളസ്), ഫിലിപ്പ് സ്കറിയ (ഇല്ലിനോയ്സ്), ജോബി പൌലോസ് (കാലിഫോര്‍ണിയ), ബിനോയ് വര്‍ഗീസ് (കാനഡ) എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ യല്‍ദൊ മാര്‍ തീത്തോസ് മെത്രാപ്പോലീത്ത സന്തുഷ്ടി പ്രകടിപ്പിച്ചു.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍