ജോര്‍ജ് കളളിവയലിനു 'ജേര്‍ണലിസ്റ് ഓഫ് ദ ഡെക്കേഡ്' അവാര്‍ഡ് സമ്മാനിച്ചു
Wednesday, July 8, 2015 6:42 AM IST
ഹൂസ്റണ്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദീപിക ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കളളിവയലിന് സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ 'ജേര്‍ണലിസ്റ് ഓഫ് ദ ഡെക്കേഡ്' അവാര്‍ഡ് സമ്മാനിച്ചു.

ജൂലൈ 5നു വൈകിട്ട് അഞ്ചിന് സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സ്റാഫോര്‍ഡ് (445 എഫ്എം 1092, സ്വീറ്റ് 101) കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ പ്രഫ. കെ.വി. തോമസ് എംപി, ചേംബര്‍ പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ട് എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്

മാധ്യമ രംഗത്തെ വിശിഷ്ടവും സമാനതകളില്ലാത്തതുമായ സംഭാവനകളും മനുഷ്യാവകാശം സാമൂഹിക നീതി തുടങ്ങിയ മേഖലകളില്‍ ഇന്ത്യയിലും ലോകത്തിന്റെ വിവിധയിടങ്ങളിലും നടത്തിയ വ്യക്തിനിഷ്ടമായ ഇടപെടലുകളുടെ ശക്തിയും ആര്‍ജവവും മാനിച്ചാണ് ജോര്‍ജ് കളളിവയലിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്ന് ഡോ. ജോര്‍ജ് കാക്കനാട്ട് പറഞ്ഞു. മാധ്യമ രംഗത്തും സാമൂഹിക മേഖലയിലും ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ദീപ്തമാവട്ടെയെന്ന് പ്രഫ. കെ.വി. തോമസ് ആശംസിച്ചു.

പുരസ്കാരം തന്റെ ഉദ്യമങ്ങള്‍ക്ക് കരുത്തേകുമെന്ന് ജോര്‍ജ് കളളിവയലില്‍ പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്സിനുവേണ്ടി ജോര്‍ജ് കോളാച്ചേരില്‍ കളളിവയലിനെ പൊന്നാടയണിയിച്ചു.