കൈരളി ദിബ്ബ ഇഫ്താര്‍ സംഗമം നടത്തി
Wednesday, July 8, 2015 6:39 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍, ദിബ്ബ യുണിറ്റ് ദിബ്ബ സിറ്റി സെന്‍ട്രലില്‍ ജൂലൈ മൂന്നിനു (വെള്ളി) നടത്തിയ നോമ്പുതുറയില്‍ എഴുനൂറില്‍പരം ആളുകള്‍ പങ്കെടുത്തു.

സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്ന് ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തിനു വിപുലമായ ഒരുക്കങ്ങള്‍ ക്രമീകരിക്കുവാനായി. യുണിറ്റ് പ്രസിഡന്റ് ബാബു, സെക്രട്ടറി രാജേന്ദ്രന്‍, ഷൌക്കത്തലി, ശിവശങ്കരന്‍, കൃഷ്ണകുമാര്‍, ശശീന്ദ്രന്‍, ഹംസ, മണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.