ഹൂസ്റണില്‍ വീടുകള്‍ക്ക് പോലീസിന്റെ സൌജന്യ സംരക്ഷണം
Wednesday, July 8, 2015 6:33 AM IST
ഹൂസ്റണ്‍: വീടുകള്‍ അടച്ചു പൂട്ടി അവധിക്കാലം ചെലവഴിക്കാന്‍ പുറത്തു പോകുന്ന ഹൂസ്റണ്‍ നിവാസികളുടെ വീടുകളുടെ സംരക്ഷണം സൌജന്യമായി പോലീസ് ഏറ്റെടുക്കും. 'അലര്‍ട്ട് സ്ളീപ്' എന്നാണ് പോലീസ് ഇതിനു പേരു നല്‍കിയിരിക്കുന്നത്.

ഹൂസ്റണിലും പരിസര പ്രദേശങ്ങളിലുമുളള പല വീടുകളിലും മോഷണവും പിടിച്ചു പറിയും വ്യാപകമായതിനെ തുടര്‍ന്നാണ് പോലീസിന്റെ ഈ പ്രത്യേക തീരുമാനം പ്രഖ്യാപിക്കപ്പെട്ടത്.

പോലീസിന്റെ സേവനം ആവശ്യമുളളവര്‍ ഹൂസ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വെബ് സൈറ്റ് മുഖേനയോ ഫോണ്‍ ചെയ്തോ നേരില്‍ കണ്േടാ വിവരങ്ങള്‍ നല്‍കേണ്ടതാണെന്ന് പബ്ളിക്ക് അഫയേഴ്സ് ഓഫീസര്‍ ജറമി ലഹാര്‍ അറിയിച്ചു.

5,400 കവര്‍ച്ച കേസുകളാണ് ജൂണ്‍, ജൂലൈ, ഓഗസ്റ് മാസങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഹൂസ്റണ്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിടുളളത്. ഹൂസ്റണ്‍ പോലീസുമായി ബന്ധപ്പെട്ട് 'അലര്‍ട്ട് സ്ളീപ്' ലഭിച്ചവരുടെ വീടുകള്‍ പോലീസ് നിരീക്ഷണ വിധേയമാക്കുമെന്ന് ലഹാര്‍ പറഞ്ഞു.

പോലീസ് നല്‍കുന്ന സൌജന്യ സേവനത്തെക്കുറിച്ചു. ജനങ്ങളെ ബോധവത്കരിക്കുന്നതിനുളള ശ്രമങ്ങള്‍ സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ ഭാഗത്തും നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍