അല്‍ ഖര്‍ജില്‍ വാഹനാപകടം: രണ്ടു ഇന്ത്യക്കാര്‍ മരിച്ചു
Tuesday, July 7, 2015 8:19 AM IST
റിയാദ്: റിയാദില്‍ നിന്നും നൂറു കിലോമീറ്റര്‍ അകലെ അല്‍ ഖര്‍ജിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. അല്‍ മറായി ഡയറി ഫാം കമ്പനിയില്‍ ജോലിക്കാരായ ആന്ധ്ര സ്വദേശികളായ റിസ്വാന്‍ (33), മുര്‍തജ (26) എന്നിവരാണ് മരിച്ചത്.

ജോലി സ്ഥലത്തേക്കു പോകുന്ന വഴിയില്‍ കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മറിഞ്ഞുണ്ടായ അപകടത്തിലാണ് മരണം. റിസ്വാന് ഭാര്യയും രണ്ടു മക്കളുമുണ്ട്. മുര്‍തജയുടെ വിവാഹം ആറു മാസം മുമ്പാണ് കഴിഞ്ഞത്. ഇരുവരും എട്ടു വര്‍ഷമായി അല്‍ മറായി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനായി മരണാനന്തര നടപടികള്‍ക്ക് ഒഐസിസിയുടെ സുരേഷ് ശങ്കര്‍, ടിജെഎസിയുടെ ബഷീര്‍ വാടാനപ്പള്ളി, ഷെയ്ഖ് നവാസ് എന്നിവര്‍ സഹായത്തിനുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍