ദമാം നവോദയ സാംസ്കാരികവേദിയുടെ റംസാന്‍ കാരുണ്യപ്രവര്‍ത്തനം
Tuesday, July 7, 2015 6:58 AM IST
ദമാം: നവോദയ സാംസ്കാരികവേദി കേന്ദ്രകമ്മിറ്റിക്കു കീഴില്‍ കിഴക്കന്‍ പ്രവിശ്യയിലാകെയുള്ള നവോദയ പ്രവര്‍ത്തകര്‍ കാരുണ്യഹസ്തവുമായി വിവിധ രൂപത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

മുന്‍ വര്‍ഷങ്ങളിലെന്ന പോലെ ദമാം, അല്‍ഹസ വനിതാ എന്നീ മേഖലകളിലെ അഭയകേന്ദ്രത്തിലെ (ഡീപോര്‍ട്ടേഷന്‍) 350 ല്‍ അധികം വരുന്ന വിവിധ രാജ്യങ്ങളിലെ നിസഹായരായ സ്ത്രീകള്‍ക്കു നിത്യോപയോഗ സാധനങ്ങളായ എട്ടിനങ്ങളടങ്ങുന്ന കിറ്റുകള്‍ വിതരണം നടത്തുന്നു.

ഇന്ത്യാക്കാരായ സ്ത്രീകള്‍ക്കു സാമൂഹ്യപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും സമയോചിതമായ ഇടപെടല്‍ കാരണം നാലോ അഞ്ചോ ആളുകള്‍ ഉള്ളൂ എങ്കിലും ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പീന്‍സ്, എത്യോപ്യ എന്നീ രാജ്യങ്ങളിലെ സ്ത്രീകള്‍ ആണ് അധികവും.

പണി എടുക്കുന്ന വീടുകളില്‍നിന്നോ സംസ്ഥാനങ്ങളില്‍നിന്നോ വിവിധ കാരണങ്ങളാല്‍ പുറത്തു പോയി പോലീസ് പിടിക്കപ്പെടുകയോ പോലീസ് സ്റേഷനുകളില്‍ നേരിട്ട് അഭയം തേടുകയോ ചെയ്തവരാണ് ഈ അഭയകേന്ദ്രങ്ങളിലുള്ളത്.

അഭയം തേടുമ്പോള്‍ ഉടുവസ്ത്രം മാത്രമായി വരുന്നവര്‍ അതതു രാജ്യങ്ങളിലെ എംബസികള്‍ കൃത്യമായി ഇടപെടാത്തതുമൂലം സ്വന്തം രാജ്യത്തേക്കുള്ള യാത്ര വൈകുന്നതിലൂടെ സ്ത്രീ സഹജമായ രോഗവും മാറ്റി ഉടുക്കാന്‍ വസ്ത്രവുമില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്കു പുതുവസ്ത്രങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ നല്‍കുകയും കഴിയുന്നിടത്തോളം നിയമസഹായവും നവോദയ കുടുംബവേദിയും നവോദയ സാമൂഹ്യ ക്ഷേമ വിഭാഗവും ചെയ്തു കൊടുക്കുന്നു.

കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ, ദമാം, ജുബൈല്‍, ഖത്തീഫ്, തുഖ്ബ എന്നീ ജയിലുകളില്‍ വാഹനാപകടംമൂലം തടവില്‍ കഴിയുന്നവരുടെ നാട്ടില്‍ ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതടക്കം കൃത്യമായി പഠനം നടത്തി വേണ്ട നിയമ സഹായങ്ങളും ചെയ്തു കൊടുക്കുന്നു.

ഇങ്ങനെ ജയിലില്‍ കഴിയുന്നവരില്‍ അധികവും തന്റേതല്ലാത്ത കുറ്റമോ, അശ്രദ്ധയോ കാരണം വാഹനാപകടം സംഭവിക്കുകയും എന്നാല്‍, ഇന്‍ഷ്വറന്‍സ് പോലുള്ള നിയമ പരിരക്ഷയോ സ്പോണ്‍സറിന്റെ കൃത്യമായ ഇടപെടല്‍ മൂലം ലഭിക്കാത്തതു കാരണം എതിര്‍വാഹനത്തിനു ചെറുതും വലുതുമായ നഷ്ടപരിഹാരത്തുക കൊടുക്കാന്‍ കഴിയാതെ ജയിലുകളില്‍ കഴിയുന്നവരാണ്.

ഇവരുടെ ജയില്‍വാസം കാരണം ദുരിതമനുഭവിക്കുന്ന ഇവരുടെ നാട്ടിലെ കുടുംബങ്ങളെ കണ്െടത്തി അര്‍ഹതപെട്ടവര്‍ക്ക് താത്കാലികാശ്വാസത്തിനായി സ്നേഹസാന്ത്വനമായി സാമ്പത്തികസഹായം നല്‍കാനാണ്ു നവോദയ വിഭാവനം ചെയ്യുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷം മുമ്പ് ഇതേ തരത്തിലുള്ള 20 കുടുംബങ്ങളെ നവോദയ സ്നേഹ സ്വാന്തനം എന്ന പരിപാടിയില്‍ സഹായിച്ചിരുന്നു

വാഹനാപകടത്തില്‍ പെട്ട് നഷ്ടപരിഹാരഹം നല്‍കാന്‍ കഴിയാതെ ജയിലുകളില്‍ കഴിയുന്നവരുടെ വിവരങ്ങളോ, വിശദാംശങ്ങളോ അറിയുന്ന ഇവരുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നുവേണ്ട ആരായാലും ലോകത്തിന്റെ ഏതു കോണില്‍ നിന്നായാലും നവോദയയുമായി ബന്ധപ്പെടാന്‍ അറിയിക്കുന്നു

കൂടാതെ നവോദയ പ്രവര്‍ത്തകര്‍ മുന്‍കാലങ്ങളില്‍ റംസാന്‍ റിലീഫിന്റെ ഭാഗമായി ചെയ്തു വന്നിരുന്ന പെരുന്നാള്‍ ദിനങ്ങളിലെ ഹോസ്പിറ്റല്‍ സന്ദര്‍ശനം പതിവുപോലെ നടത്തും

രോഗികളെ കിടത്തി ചികിത്സിപ്പിക്കുന്ന ഹോസ്പിറ്റലുകളില്‍ രോഗികളെ സന്ദര്‍ശിച്ചു അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും മുന്‍ വര്‍ഷങ്ങളിലെ പോലെ നവോദയ ഈ വര്‍ഷവും ലക്ഷ്യമിടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇ.എം.കബീര്‍ 0501764256, നാസ് വക്കം 0503892289, സൈനുദ്ദീന്‍ 0507897924, ഹനീഫ മൂവാറ്റുപുഴ (അല്‍ ഹസ) 0509409701, സജിദ്ദിന്‍ (ജുബൈല്‍) 0506604595.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം