പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ് പ്രവര്‍ത്തകയോഗം ജൂലൈ 11ന്
Tuesday, July 7, 2015 6:57 AM IST
ഗാര്‍ലന്റ്: ഡാളസ് മെട്രോ പ്ളക്സ് പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകയോഗം ജൂലൈ 11 നു (ശനി) വൈകുന്നേരം 6.30നു ചേരും.

ഗാര്‍ലന്റ് ബെല്‍റ്റ് ലൈന്‍ കിയ റസ്ററന്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ പ്രസിഡന്റ് തോമസ് രാജന്‍ അധ്യക്ഷത വഹിക്കും.

ഓഗസ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോള സമ്മേളന പരിപാടികളെക്കുറിച്ച് ഗ്ളോബല്‍ ട്രഷറര്‍ പി.പി. ചെറിയാന്‍ യോഗത്തില്‍ വിശദീകരിക്കും.

ഡാളസ്, ഗാര്‍ലന്റ്, മസ്കറ്റ്, സണ്ണി വെയ്ല്‍, വിദ്യാഭ്യാസ ജില്ലകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

ഡിഎഫ്ഡബ്ള്യു മെട്രോ പ്ളെക്സിലെ പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരും അനുഭാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി സിജു വി.ജോര്‍ജ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി