'പ്രവാചകജീവിതം സമൂഹനന്മയ്ക്കു മാത്രം'
Tuesday, July 7, 2015 6:55 AM IST
ദുബായി: പ്രവാചക ചര്യയും ദര്‍ശനവും സമകാലിക ജീവിതത്തിന്റെ ഭാഗമാണെന്നും ശാസ്ത്രലോകം ഇന്ന് അത് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രവാചകജീവിതം സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയാണു പ്രവാചകജീവിതം ദൃശ്യമക്കേണ്ടതെന്നു ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി അതിഥിയും ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റുമായ സുബൈര്‍ പീടിയേക്കല്‍ പറഞ്ഞു. ദുബായി കെഎംസിസി മതകാര്യ വകുപ്പ് ദുബായി കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച പരിപാടി യുഎഇ കെഎംസിസി ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ജില്ലയിലെ കെഎംസിസി വെല്‍ഫയര്‍ സ്കീം അംഗങ്ങള്‍ക്കുള്ള സഹായ വിതരണം യഹ്യാ തളങ്കര നിര്‍വഹിച്ചു.

സംസ്ഥാന നേതാക്കളായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി ഉസ്മാന്‍ തലശേരി, അഷ്റഫ് കൊടുങ്ങല്ലൂര്‍, അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി അബ്ദുള്‍ നസീര്‍ എന്നിവര്‍ സംബന്ധിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍ സ്വാഗതവും ഇസ്മായില്‍ അരൂക്കുറ്റി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍