കൊല്ലം പ്രവാസി സംഗമം ഇഫ്താര്‍ സംഘടിപ്പിച്ചു
Tuesday, July 7, 2015 6:50 AM IST
ജിദ്ദ: കൊല്ലം പ്രവാസി സംഗമം ജിദ്ദ സംഘടിപ്പിച്ച ജനകീയ ഇഫ്താര്‍ ഷറഫിയ ഇംപാല ഗാര്‍ഡനില്‍ നടന്നു. ജിദ്ദയിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മാധ്യമരംഗത്തെ നേതാക്കളും അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇഫ്താറില്‍ പങ്കെടുത്തു.

നോമ്പു തുറക്കലിനുശേഷം നടന്ന പൊതുയോഗത്തിന് ആക്ടിംഗ് പ്രസിഡന്റ് അനില്‍കുമാര്‍ വെളിയം അധ്യക്ഷത വഹിച്ചു. സിറാജ് അയത്തില്‍ റംസാന്‍ സന്ദേശം നല്‍കി. ശാരീരികവും ആത്മീയവുമായ പുനരാവിഷ്കരണത്തിന്റേയും വിചിന്തനത്തിന്റെയും പുണ്യവേളയില്‍ ലോകസമാധാനത്തിനു മുതല്‍ക്കൂട്ട് ആവുന്ന നിലയില്‍ നമ്മളില്‍ മാനുഷികമൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ച് നന്മയുടെയും നേരിന്റെയും വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയട്ടെ എന്ന് അദ്ദേഹം സദസിനെ ഉദ്ബോധിപ്പിച്ചു. മുഖ്യ രക്ഷാധികാരി തോമസ് വൈദ്യന്‍ സന്നിഹിതനായിരുന്നു. 'റംസാനിലെ ഭക്ഷണക്രമവും ആരോഗ്യ പ്രശ്നങ്ങളും' എന്ന വിഷയത്തില്‍ മിലിട്ടറി ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ് ഡോ. ജലീല്‍ പ്രഭാഷണം നടത്തി.

കൊല്ലം പ്രവാസി നടത്തുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തങ്ങള്‍ അനില്‍കുമാര്‍ വെളിയം പങ്കുവച്ചു. ചടങ്ങില്‍ നിര്‍ധനരും രോഗികളുമായ ഏതാനും ആളുകള്‍ക്കുള്ള ധനസഹായം അദ്മ ഗ്രൂപ്പ് എംഡി ഷൂജ അബ്ദുള്‍ കരീം വിതരണം ചെയ്തു. രണ്ട് വൃക്കകളും തകരാറിലായ അഞ്ചല്‍ സ്വദേശിക്കും അപൂര്‍വ രോഗത്താല്‍ കഷട്പ്പെടുന്ന മങ്ങാട് സ്വദേശിനിക്കുമുള്ള കെപിഎസ്ജെ ധനസഹായമാണു ചടങ്ങില്‍ വിതരണം ചെയ്തത്. വിജാസ് ചിതറ, സുദീപ് സുന്ദരന്‍, അബ്ദുള്‍ സലാം കുരീപുഴ എന്നിവര്‍ സഹായങ്ങള്‍ ഏറ്റുവാങ്ങി. കഴിഞ്ഞായ്ച കൊല്ലത്തു നടന്ന ചടങ്ങില്‍ സ്ട്രോക്ക് മൂലം തുടര്‍ ചികിത്സക്ക് നാട്ടില്‍ പോയ അംഗം തവ്ഫീക്ക്, കാന്‍സര്‍ രോഗികളായ രത്നമ്മ, ചന്ദ്രമതി വൃക്ക രോഗിയായ മാണി ജോസ് എന്നിവര്‍ക്കുള്ള കെപിഎസ്ജെ ധനസഹായം മേയര്‍ ഹണി ബഞ്ചമിന്‍ കൈമാറി. കെപിഎസ്ജെ വെല്‍ഫയര്‍ സമിതി അംഗം സുദീപ് സുന്ദരന്റെ മേല്‍നോട്ടത്തിലാണു ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ലുലു സൈനി സ്വാഗതവും ഉപദേശക സമിതി അംഗം സലാം പോരുവഴി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍