ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം
Tuesday, July 7, 2015 6:48 AM IST
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ബത്ത ഹാഫ്മൂണ്‍ ഹോട്ടലില്‍ ഇഫ്താര്‍ സംഗമം നടത്തി. ഷെഫീഖ് കിനാലൂരിന്റെ അധ്യക്ഷതയില്‍ നടന്ന ഇഫ്താര്‍ സംഗമം സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സലിം കളക്കര ഉദ്ഘാടനം ചെയ്തു. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് സിഇഒ നാസര്‍ അബൂബക്കര്‍, ജനറല്‍ സെക്രട്ടറി സജി കായംകുളം, പ്രമോദ് പൂപ്പാല, നഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇസ്മായില്‍ എരുമേലി, നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഷാജി സോണ, എല്‍.കെ. അജിത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി യഹിയ കൊടുങ്ങല്ലൂര്‍ സ്വാഗതവും ജോയിന്റ് ട്രഷറര്‍ ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.

ചടങ്ങില്‍ റിയാദിലെ സാമൂഹ്യ-സാംസ്കാരിക-വാണിജ്യ-മാധ്യമ രംഗത്തെ പ്രമുഖരും വിവിധ ജില്ലകളില്‍നിന്നുള്ള ഒഐസിസി പ്രവര്‍ത്തകരും പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, സെന്‍ട്രല്‍ കമ്മിറ്റി സ്പോര്‍ട്സ് കണ്‍വീനര്‍ ഷൌക്കത്ത് പന്നിക്കോട് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍