ഡോവര്‍ സെന്റ് തോമസില്‍ ജൂബിലി പെരുന്നാള്‍ ജൂലൈ 10, 11 തീയതികളില്‍
Tuesday, July 7, 2015 6:47 AM IST
ഡോവര്‍(ന്യൂജേഴ്സി): പരിശുദ്ധ കാതോലിക്കാ ബാവയുടെ പാദസ്പര്‍ശം കൊണ്ടു ധന്യമായ ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ വിശുദ്ധ മാര്‍ത്തോമശ്ളീഹായുടെ പെരുന്നാള്‍ ജൂലൈ 10, 11 (വെളളി, ശനി) തീയതികളില്‍ ആഘോഷിക്കുന്നു. രജത ജൂബിലി ആഘോഷ പരിപാടികള്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ജൂണ്‍ ഒന്നിന് ഉദ്ഘാടനം ചെയ്തിരുന്നു.

പുതുപ്പളളി സെന്റ് ഗ്രിഗോറിയോസ് ഡയാലിസിസ് സെന്ററിനു ഡയാലിസിസ് മെഷീന്‍ വാങ്ങുന്നതിനുള തുക സെന്റര്‍ ഡയറക്ടര്‍ ഫാ. ബോബി പീറ്ററിനു പരി. ബാവാ കൈമാറിയിരുന്നു. ആദ്യ വികാരി റവ. സി.എം. ജോണ്‍ കോര്‍ എപ്പിസ്കോപ്പയെയും പത്നി സാറാമ്മ ജോണിനെയും പൊന്നാട അണിയിച്ച് പരിശുദ്ധ ബാവ ആദരിച്ചു.

അഞ്ചിനു (ഞായര്‍) മര്‍ത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന രക്തദാന ഡ്രൈഫില്‍ ഇടവകയിലെ ഒട്ടുമിക്ക അംഗങ്ങളും പങ്കെടുത്തു. 10 നു (വെളളി) വൈകുന്നേരം ആറിനു സന്ധ്യാ നമസ്കാരത്തിനുശേഷം ഫാ. എല്‍ദോസ് ഏലിയാസ് (സെന്റ് വ്ളാഡിമിര്‍ സെമിനാരി) വചന പ്രഘോഷണം നടത്തും. തുടര്‍ന്നു ഐഡിയ സ്റാര്‍സിംഗര്‍ ഫെയിം അഞ്ജു ജോസഫ് ഗാനങ്ങള്‍ ആലപിക്കും.

11 നു (ശനി) രാവിലെ 8.30നു പ്രഭാത നമസ്കാരത്തെത്തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. പാരീഷ് ഡയറക്ടറിയുടെ പ്രകാശനം മാര്‍ നിക്കോളോവോസ് നിര്‍വഹിക്കും. റാസയും നേര്‍ച്ച വിളമ്പും ഉണ്ടാവും.

വിവരങ്ങള്‍ക്ക്: ഫാ. ഷിബു ഡാനിയല്‍ (വികാരി) 845 504 5178, സുനോജ് തമ്പി (ട്രസ്റി) 862 216 4829, ഇന്ദിര തുമ്പയില്‍ (സെക്രട്ടറി) 973 943 6168.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍