ശബരീനാഥന്റെ വിജയത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ആഹ്ളാദം പങ്കിട്ടു
Tuesday, July 7, 2015 5:32 AM IST
ഷിക്കാഗോ: അരുവിക്കര തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതിന്റെ ആഹ്ളാദം ഷിക്കാഗോയിലെ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തികര്‍ കൊണ്ടാടി. ജൂലൈ നാലാം തീയതി വൈകിട്ടു ഡെസ്പ്ളെയിന്‍സിലുള്ള 365 കീലര്‍ അവന്യൂവില്‍ കൂടിയ യോഗത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ പ്രസിഡന്റ് അഗസ്റിന്‍ കരിങ്കുറ്റിയില്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ സ്വാഗതം ആശംസിച്ചു. മുന്‍ പ്രസിഡന്റ് തോമസ് മാത്യു, സെക്രട്ടറി ബാബു മാത്യു, ട്രഷറര്‍ ജെസി റിന്‍സി, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ബെന്നി പരിമണം, പ്രവീണ്‍ തോമസ്, ഉമ്മന്‍ ദാനിയേല്‍ എന്നിവര്‍ അരുവിക്കരയിലെ വിജയത്തെക്കുറിച്ച് സംസാരിച്ചു. ജനറല്‍ സെക്രട്ടറി തമ്പി മാത്യു നന്ദി രേഖപ്പെടുത്തുകയും ആഹ്ളാദസൂചകമായി മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം