മാതൃഭാഷ പഠനം; കലാ ജാഥകള്‍ പ്രയാണമാരംഭിച്ചു
Monday, July 6, 2015 8:18 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെയും മാതൃഭാഷ സമിതിയുടെയും നേതൃത്വത്തില്‍ നടന്നു വരുന്ന സൌജന്യ മാതൃഭാഷ പഠന ക്ളാസുകളിലെ കുട്ടികള്‍ക്ക് അറിവിന്റെയും വിജ്ഞാനത്തിന്റെയും പുതിയ മേഖലകള്‍ സമ്മാനിക്കുന്ന കലാ ജാഥ പഠന ക്ളാസുകളിലേക്ക് യാത്ര തുടങ്ങി

ജാഥയുടെ തുടക്കം ഫഹഹീല്‍ മേഖലയിലെ അഞ്ചു ക്ളാസുകളിലെ കുട്ടികള്‍ക്കായി മംഗഫ് കലാ സെന്ററില്‍ നടന്നു. ജാഥയുടെ ഉദ്ഘാടനം കല കുവൈറ്റ് പ്രസിഡന്റ് ടി.വി. ഹിക്മത്ത് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, സമിതി അംഗം പരമേശ്വരന്‍, ജാഥ സംവിധായകന്‍ സുരേഷ് തോലമ്പ്ര, ജാഥ ക്യാപ്റ്റന്‍ സണ്ണി സൈജേഷ്, സജീവ് ഏബ്രഹാം സമിതി ഫഹഹീല്‍ മേഖല കണ്‍വീനര്‍ പ്രസീദ് കരുണാകരന്‍, ട്രഷറര്‍ അനില്‍ കൂക്കിരി എന്നിവര്‍ സംസാരിച്ചു.

കഥയും കടംങ്കഥയും കവിതകളും പാട്ടുകളും കേരളത്തിന്റെ സാംസ്കാരിക തലങ്ങളും വരച്ചുകാട്ടുന്ന ജാഥ കുട്ടികള്‍ നാന്നായി ആസ്വദിച്ചു.

കലയുടെ കലാ വിഭാഗം നേതൃത്വം നല്‍കുന്ന കലാ ജാഥയില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം 25 ഓളം കലാകാരന്മാര്‍ അണിനിരക്കുന്നുണ്ട്. ഒരു മാസക്കാലം നീണ്ടു നിന്ന പരിശീലന ക്യാമ്പ് പൂര്‍ത്തീകരിച്ചാണ് ജാഥ പ്രയാണം ആരംഭിക്കുന്നത്. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ സുരേഷ് തോലബ്ര സംവിധാനം നിര്‍വഹിച്ച കലാ ജാഥയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് കലയുടെ പ്രവര്‍ത്തകര്‍ ദിലീപ് നടേരിയാണ്. പ്രമുഖ അധ്യാപക പരിശീലകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കെ.പി. രാമകൃഷ്ണന്‍ മാസ്ററാണ് ജാഥയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. ജൂലൈ പകുതിയോടുകൂടി ജാഥ കുവൈറ്റിലെ നൂറോളം വരുന്ന ക്ളാസുകളില്‍ സന്ദര്‍ശനം നടത്തും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍