ബദര്‍ അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു
Monday, July 6, 2015 7:31 AM IST
ദുബായി: ഐസിഎഫ് റാഷിദിയ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബദര്‍ അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു.

സുന്നി ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ജില്ലാ ഉപാധ്യക്ഷന്‍ ആറളം അബ്ദുള്‍ ഖാദര്‍ ഫൈസി പ്രാര്‍ഥന നടത്തി. അബ്ദുള്‍ റൌഫ് സഖാഫി, ടി.പി. അലി മദനി കളന്തോട്, മഹമൂദ് ഹാജി അണ്േടാണ, മുസ്തഫ സഖാഫി കാരന്തൂര്‍, അബ്ദുള്‍ റഹ്മാന്‍ ഹാജി എടപ്പാള്‍, ബഷീര്‍ മുസ്ലിയാര്‍, കെ.എ. യഹ്യ ആലപ്പുഴ, സിയാദ് കൊടുങ്ങല്ലൂര്‍, നജീബ് പേരാമ്പ്ര, അബൂബക്കര്‍ അംജദി, റാസിഖ് മാട്ടൂല്‍ എന്നിവര്‍ സംബന്ധിച്ചു. യുഎഇയിലെ പ്രമുഖ ഗായകനായ ശിഹാബുദ്ദീന്‍ ബാഖവി കാവുംപടി ബദര്‍ കിസപ്പാട്ട് അവതരിപ്പിച്ചു. ഇഫ്താറിനു നൂറോളം പേര്‍ പങ്കെടുത്തു.