ഗ്രന്ഥപ്പുര ജിദ്ദ യാത്രയയപ്പു നല്‍കി
Monday, July 6, 2015 7:30 AM IST
ജിദ്ദ: നാലു പതിറ്റാണ്ട് ജിദ്ദാ പ്രവാസലോകത്ത് സാമൂഹ്യ,സാംസ്കാരിക സാഹിത്യ മണ്ഡലങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന സമദ് കാരാടനു ഗ്രന്ഥപ്പുര ജിദ്ദ ഷറഫിയ ഷിഫ ജിദ്ദ ഓഡിറ്റോറിയത്തില്‍ യാത്രയയപ്പു നല്‍കി. വി.കെ. റഹൂഫ്, മജീദ് നഹ എന്നിവര്‍ ചേര്‍ന്നു ഉപഹാരം സമര്‍പ്പിച്ചു.

ബഷീര്‍ തൊട്ടിയന്‍ അധ്യക്ഷത വഹിച്ചു. ഗോപി നടുങ്ങാടി, ലത്തീഫ് നെല്ലിചോദ്, അബ്ദുള്‍ ലത്തീഫ് എന്‍ജിനിയര്‍ ഷറഫുദ്ദീന്‍ കായംകുളം, ജമാല്‍ പാഷ, അബ്ദുള്ള സര്‍ദാര്‍, മുഹമ്മദ് അലി മുതുതല, മന്‍സൂര്‍ ഫറോക്ക്, ഷാജു അത്താനിക്കല്‍, ഷരീഫ് കാവുങ്ങല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കൊമ്പന്‍ മൂസ സ്വാഗതവും അരുവി മോങ്ങം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍