രക്തദാന ക്യാമ്പ് നടത്തി
Monday, July 6, 2015 7:27 AM IST
ദുബായി: ബ്ളഡ് ഡോണേഴ്സ് കേരള യുഎഎ ചാപ്റ്റര്‍, ടീം ഇന്ത്യ ഷാര്‍ജ എന്നീ സംഘടനകളുടെ സംയുക്താശഭിമുഖ്യത്തില്‍ ജൂലൈ മൂന്നിനു (വെള്ളി) രാവിലെ 10 മുതല്‍ നാലു വരെ ദുബായി ലത്തീഫ ഹോസ്പിറ്റലില്‍ രക്തദാന ക്യാമ്പ് നടത്തി.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നു സ്ത്രീകളടക്കം 214പേര്‍ രക്തം നല്‍കി.വിഘ്നേശ്വരന്‍, നൈസല്‍, വിജയ്, പി.കെ. റെജി, രാജു വര്‍ഗീസ് പത്തനംതിട്ട, ശശി വാര്യത്ത്, ഹരിലാല്‍, കാര്‍ത്തിക് വാസുദേവ് എന്നിവര്‍ നേതൃത്വം നല്‍കി.

എല്ലാ മാസവും 200 പേര്‍ വീതം പങ്കെടുക്കുന്ന രക്തദാന ക്യാമ്പ് നടത്താനും ക്രമീകരണങ്ങള്‍ ചെയ്യും.

റിപ്പോര്‍ട്ട്: രാജു വര്‍ഗീസ്