തനിമ ഗുറാബി യൂണിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Monday, July 6, 2015 5:17 AM IST
റിയാദ്: തനിമ കലാ-സാംസ്കാരിക വേദി ബത്ഹ ഗുറാബി യൂണിറ്റ് ഇഫ്താര്‍ സംഗമം നടത്തി. സലിം മൂസ റമദാന്‍ സന്ദേശം നല്‍കി. റമദാനില്‍ വ്രതാനുഷ്ഠാനത്തോടെ നേടിയെടുത്ത ആത്മ നിയന്ത്രണം തുടര്‍ന്നുള്ള ജീവിതത്തിലും നിലനിര്‍ത്തണമെന്നും അല്ലാഹുവിനെ പൂര്‍ണമായി അനുസരിച്ച് ജീവിക്കാനുള്ള പരിശീലനമാണ് റംസാന്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് മഞ്ചേരി, ജാഫര്‍ കൊണ്േടാട്ടി, രുബീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍