യാത്ര കുവൈറ്റ് ഇഫ്താര്‍ സംഗമം നടത്തി
Monday, July 6, 2015 5:16 AM IST
കുവൈറ്റ്: ജൂലൈ നാലിനു (ശനിയാഴ്ച) സാല്‍മിയ മിനിസ്ട്രി ഓഫ് പ്രൈവറ്റ് എഡ്യൂക്കേഷന്‍ ഹാളില്‍ അഞ്ചു മുതല്‍ ആരംഭിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജെയ്ന്‍ പങ്കെടുത്തു. ചടങ്ങില്‍ അംഗങ്ങളില്‍നിന്നു സമാഹരിച്ച രാജേഷ് കുടുംബസാഹായനിധിയായ പത്തുലക്ഷം രൂപ കുടുംബാഗങ്ങള്‍ക്കുവേണ്ടി അംബാസഡര്‍, സതീഷ് ഏരുമ്മലിനു കൈമാറി.

രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം പ്രായമുളള സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തനായ അംബാസിഡര്‍ പ്രസ്തുത സദസില്‍ സംഘടനാ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാവിധ അംഗീകാരവും പ്രശംസയും നല്‍കി സംസാരിച്ചു.

യാത്രയുടെ ലോഗോ പ്രകാശനം മീഡിയാ ഫോറം കണ്‍വീനറും മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ടറുമായ മുനീര്‍ അഹമ്മദ് നിര്‍വഹിച്ചു. യാത്രക്കാര്‍ക്കു യാത്രയുടെ ടാക്സികള്‍ തിരിച്ചറിയുക എന്ന ലക്ഷ്യത്തില്‍ ആരംഭിക്കുന്ന യാത്രാലോഗോ ടാഗുകള്‍ പ്രശസ്ത വ്യക്തികളില്‍നിന്നു വിവിധ യൂണിറ്റ് ഭാരവാഹികള്‍ ഏറ്റുവാങ്ങി,

500 ല്‍പരം അംഗങ്ങളും സാമൂഹിക-സാംസ്കാരിക-മാധ്യമ-വ്യാപാര മേഖലയിലെ പ്രമുഖ വ്യക്തികളും പങ്കെടുത്ത ചടങ്ങിനു യാത്രാ പ്രസിഡന്റ് അനില്‍ ആനാട് അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി നിസാര്‍ പുനലൂര്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് ശ്രീകാന്ത് ശ്രീലയം നന്ദിയും രേഖപ്പെടുത്തി, യാത്രയുടെ ട്രഷറര്‍ മനോജ് മഠത്തിലും സെക്രട്ടറി അനില്‍ അലക്സും പരിപാടികള്‍ക്കു പ്രധാന നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍