ഹിന്ദു ധാര്‍മിക വിദ്യാപീഠം സ്ഥാപിക്കണം: കുമ്മനം രാജശേഖരന്‍
Monday, July 6, 2015 5:15 AM IST
ഡാളസ്: ഹിന്ദുക്കളുടെ ആത്മീയവും ധാര്‍മികവും സാംസ്കാരികവുമായ ഉന്നമനത്തിനായി കേരളത്തില്‍ ഹിന്ദു ധാര്‍മിക വിദ്യാപീഠം സ്ഥാപിക്കണമെന്നു ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ധര്‍മപ്രചരണത്തിനായി മിഷനറിമാരെ സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിയണം. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും പുറത്തും പ്രവര്‍ത്തിക്കുന്ന ഹിന്ദു സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ അവരുടേതായ പങ്കുവഹിക്കാനാകും. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേതുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വത്തു ഹൈന്ദവരുടെ സര്‍വതോന്മുഖമായ ഉന്നമനത്തിനായിട്ടാണു വിനിയോഗിക്കേണ്ടത്. ലോക ഹിന്ദു സര്‍വകലാശാല ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയും.

കേരളത്തില്‍ ഹിന്ദുക്കള്‍ നേരിടുന്ന സര്‍വതോന്മുഖമായ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്െടത്താന്‍ ഹിന്ദുക്കള്‍തന്നെ മുന്നിട്ടിറങ്ങുകയാണു വേണ്ടത്. ഹിന്ദുത്വത്തെക്കുറിച്ചും സാമൂഹ്യയാഥാര്‍ത്യങ്ങളെക്കുറിച്ചും അറിവുള്ളവരുടെ നിര സൃഷ്ടിക്കുകയാണു പോംവഴി. ധര്‍മപ്രചാരകന്മാരായി അവര്‍ സമൂഹത്തിലിറങ്ങിയാല്‍ ഹിന്ദുക്കള്‍ക്കാകെ ആത്മവിശ്വാസവും പ്രതീക്ഷയും കൂടും-കുമ്മനം പറഞ്ഞു.

കണ്‍വന്‍ഷനില്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയതു. പി. ശ്രീകുമാര്‍, രാഹുല്‍ ഈശ്വര്‍, മണ്ണടി ഹരി, അരവിന്ദ്പിള്ള എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു