ഗുരുസന്ധ്യയും നൂറ്റിയൊന്നാം ദൈവദശക രചനാ വാര്‍ഷികവും ലോസ് ആഞ്ചലസില്‍
Monday, July 6, 2015 5:14 AM IST
ലോസ്ആഞ്ചലസ്: വിശ്വമാനവിക ദര്‍ശനത്തിന്റെ പ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും ആശയങ്ങളും ലോകം എമ്പാടും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീ നാരായണീയ ആസ്ഥാനമായ ശിവഗിരിയില്‍നിന്നു ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമികള്‍ അമേരിക്കയിലേക്ക് എത്തുന്നു. വടക്കേ അമേരിക്കയിലെ എല്ലാ ശ്രീ നാരായണഗുരു ഭക്തരേയും (അൃശ്വീിമ,ഠലഃമ, ജവശഹമറലഹുവശമ,ഇവശരമഴീ,ണമവെശിഴീി ഉഇ,ചലംഥീൃസ & ഇമഹശളീൃിശമ) സ്വാമി ഈ അവസരത്തില്‍ സന്ദര്‍ശിക്കുന്നുണ്ട്

കുടുംബത്തിനും, സമൂഹത്തിനും സുഖവും, സന്തോഷവും, സമാധാനവും ഐശ്വര്യവും കൈവരിക്കാന്‍ വേണ്ടി ശിവഗിരി മഠം 'ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികളുടെ' നേതൃത്വത്തില്‍ പൂജയും പ്രഭാഷണവും അതേത്തുടര്‍ന്ന് നൂറ്റിയൊന്നാം ദൈവദശക രചനാ വാര്‍ഷികവും ഉദ്ഘാടനവും ചെയ്യും.

സ്ഥലം : ലോസ് ആഞ്ചലോസ്, കാലിഫോര്‍ണിയ (വടക്കേ അമേരിക്ക)
സമയം :വൈകുന്നേരം ആറുമുതല്‍ (പസിഫിക് സമയം)
തീയതി: ജൂലൈ 12, 2015 (ഞായറാഴ്ച)

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഹരി പീതാംബരന്‍ (പ്രസിഡന്റ്) 480452904 , സെനീഷ് തുളസീദാസ്(സെക്രട്ടറി) 3109535775. കിളീിമ@രമഹശളീൃിശമ.ീൃഴ, ുൃലശെറലി@ിമരമഹശളീൃിശമ.ീൃഴ, ലെരൃലമ്യൃേ@ിമരമഹശളീൃിശമ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം