ഷിക്കാഗോയില്‍ ദേശീയ വടംവലി മത്സരവും ഓണാഘോഷവും സെപ്റ്റംബര്‍ ഏഴിന്
Sunday, July 5, 2015 8:42 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ളബ്ബിന്റെ ഓണാഘോഷവും ദേശീയ വടംവലി മത്സരവും സെപ്റ്റംബര്‍ ഏഴിന് (തിങ്കള്‍) നടത്തുന്നു.

മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് പള്ളി മൈതാനിയിലാണ് മത്സരം. വൈകുന്നേരം സെന്റ് മേരീസ് പാരിഷ് ഹാളില്‍ ഓണാഘോഷവും സമ്മാനദാനവും ഓണസദ്യയും അരങ്ങേറും.

ടാമ്പ, ഡള്ളസ്, ന്യൂയോര്‍ക്ക്, ഡിട്രോയിറ്റ്, കാനഡ എന്നിവിടങ്ങളില്‍നിന്നുള്ള ടീമുകളുടെ സാന്നിധ്യംകൊണ്ട് വടംവലി മത്സരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ഒന്നാം സ്ഥാനക്കാര്‍ക്ക് 3001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ലഭിക്കും.

വടംവലി, ഓണാഘോഷങ്ങള്‍ക്ക് വിവിധ കമ്മിറ്റികളും സോഷ്യല്‍ ക്ളബ് ഭാരവാഹികളും നേതൃത്വം നല്‍കും.

മികച്ച സമ്മാനങ്ങളാലും വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വടംവലി ടീമുകളുടെ സാന്നിധ്യവും മൂന്നാമത് വടംവലി മത്സരം ഏറെ ശ്രദ്ധയാകര്‍ഷിക്കുമെന്ന് സോഷ്യല്‍ ക്ളബ്ബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി പറഞ്ഞു.