ഡാളസ്: തൊണ്ണൂറ്റിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'സിജെ എന്ന ജീനിയസ്' എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. ജൂലൈ മൂന്നിനു (വെള്ളി) സംഘടിപ്പിക്കുന്ന ചര്‍ച്ചയില്‍ അകാലത്തില്‍ പൊലിഞ്ഞു പോയ സിജെ. തോമസ് എന്ന ബഹുമുഖ പ്രതിഭാശാലിയെക്കുറിച്ച് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ പി.ടി. പൌലോസ്(ന്യൂയോര്‍ക്ക്) ആണ് പ്രബന്ധം അവതരിപ്പിക്കുന്നത്. സാഹിത്യസല്ലാപത്തില്‍ പങ്കെടുത്ത് 'സിജെ'യെക്കുറിച്ച് കൂടുതല്‍ അറിയാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ജൂണ്‍ ആറിന് (ശനി) സംഘടിപ്പിച്ച തൊണ്ണൂറ്റൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപം 'സംഗീതസന്ധ്യ' ആയി ആചരിച്ചു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിത ഗായകനായ നൈനാന് കോടിയാട്ടാണു സംഗീത സന്ധ്യയില്‍ ഗാനാലാപനങ്ങള്ക്കു നേതൃത്വം നല്‍കിയത്. മനുഷ്യജീവിതത്തില്‍ സാഹിത്യത്തിനൊപ്പം സംഗീതത്തിനും ഗായകര്‍ക്കും വലിയ പ്രാധാന്യമുണ്ട് എന്നു വിളിച്ചോതുന്നതായിരുന്നു പ്രസ്തുത സംഗീത സന്ധ്യ.
ഡോ. മര്സലിന് ജെ. മോറിസ്, പ്രഫ. എം.ടി. ആന്റണി, ഡോ. തെരേസ ആന്റണി, ഡോ. എന്‍.പി. ഷീല, ഡോ. ആനി കോശി, എ.സി. ജോര്‍ജ്, രാജു തോമസ്, മോന്‍സി കൊടുമണ്‍, ബാബു തെക്കേക്കര, സന്തോഷ്, സജി കരിമ്പന്നൂര്‍, സാംസണ് ഫിലാഡല്‍ഫിയ, വര്‍ഗീസ് സ്കറിയ, ജോണ്‍ തോമസ്, ജേക്കബ് തോമസ്, കുരുവിള ജോര്‍ജ്, സുനില്‍ മാത്യു വല്ലാത്തറ, വര്‍ഗീസ് ഏബ്രഹാം സരസോട്ട, പി.വി. ചെറിയാന്, എന്‍.എം. മാത്യു, അബ്ദുള്‍ പുന്നയൂര്‍ക്കുളം, പി.പി. ചെറിയാന്, സി. ആന്‍ഡ്രൂസ്, ജയിന് മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി ധാരാളം ശ്രോതാക്കളും സംഗീതസന്ധ്യയില്‍ പങ്കെടുത്തു.
ജൂലൈ മുതല്‍ എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കാന്‍ എല്ലാ ആദ്യ വെള്ളിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്നിന്നും 18572320476 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേക്കു വിളിക്കാവുന്നതാണ്.
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ, ശിലൃിേമശീിേമഹാമഹമ്യമഹമാ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.
വിവരങ്ങള്‍ക്ക്: 8133893395, 9725052748.