തീരദേശ കെഎംസിസി ശവ്വാല്‍ ചന്ദ്രിക
Friday, July 3, 2015 6:57 AM IST
റിയാദ്: മലപ്പുറം ജില്ല തീരദേശ കെഎംസിസി സംയുക്ത മണ്ഡലങ്ങലുടെ കീഴില്‍ ശവ്വാല്‍ ചന്ദ്രിക എന്ന പേരില്‍ ജൂലൈ 18നു ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ റിയാദിലെ പ്രമുഖ മ്യൂസിക് ട്രൂപ്പായ ജി5 മ്യൂസിക് ബാന്റുമായി സഹകരിച്ച് സംഗീതവിരുന്ന് സംഘടിപ്പിക്കുന്നു. കൂടാതെ കുട്ടികളുടെ ഒപ്പന, കോല്‍ക്കളി തുടങ്ങിയവയും അരങ്ങേറുമെന്നു സംഘാടകര്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: സി.എം.ടി. ഫൈസല്‍ (പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍) 0505670625, സഫീര്‍ പറവണ്ണ (കോ-ഓര്‍ഡിനേറ്റര്‍) 0556409628.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍