'നാഥാ നീയെന്‍ ചാരെ' സംഗീത ആല്‍ബം പുറത്തിറങ്ങുന്നു
Friday, July 3, 2015 5:39 AM IST
ഷിക്കാഗോ: അമേരിക്കന്‍ മലയാളികള്‍ തയറാക്കിയ ഭക്തിസാന്ദ്രമായ 'നാഥാ നീയെന്‍ ചാരെ' എന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു. ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, ഫാ. ടോം പന്നലക്കുന്നേല്‍, സിബി ആലുംപറമ്പില്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ വരികള്‍ക്ക് ശബ്ദം പകര്‍ന്നിരിക്കുന്നത് കെസ്റര്‍, മധു ബാലകൃഷ്ണന്‍, വില്‍സണ്‍ പിറവം, എലിസബത്ത് രാജു, ടീനാ ഫ്രാന്‍സീസ് തുടങ്ങിയ പ്രമുഖ ഗായകരാണ്. ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഗായകസംഘത്തിലെ ഗിറ്റാറിസ്റായ സണ്ണി ജോസഫാണ് ഈ ആല്‍ബത്തിനു സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ബന്ധപ്പെടുക: ംംം.ളമരലയീീസ.രീാ/ീിഴയ്യെശെയ്യ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം