സ്വീകരണം നല്‍കി
Thursday, July 2, 2015 8:07 AM IST
ദുബായി: ഹൃസ്വ സന്ദര്‍ശനാര്‍ഥം യുഎഇയിലെത്തിയ ജമ്മു കാശ്മീര്‍ ഭക്ഷ്യ വിതരണ മന്ത്രി സുള്‍ഫിക്കര്‍ അലി ചൌധരി, വഖ്ഫ് ബോര്‍ഡ് അംഗം സൈഫുദ്ദീന്‍ ബട്ട് എംഎല്‍എ, ഭരണകക്ഷി നേതാക്കളായ ഡോ. ഷാഫി അഹ്മദ് വാനി, നിസാമുദ്ദീന്‍ ബട്ട് എന്നിവര്‍ക്ക് കാശ്മീര്‍ യാസിന്‍ മിഷന്‍ ഡയറക്ടര്‍ ഷൌക്കത്ത് നയ്മി അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സ്ഥാപന ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് ദുബായി എയര്‍പോര്‍ട്ടില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

കാശ്മീരിലെ പൂഞ്ച്, ശ്രീനഗര്‍, സ്ഥലങ്ങള്‍ കേന്ദ്രമാക്കി ഇരുപതില്‍പരം ബഹുമുഖ സ്ഥാപനങ്ങള്‍ നടത്തുന്ന സംഘടനയാണ് യാസിന്‍ മിഷന്‍.

വിവരങ്ങള്‍ക്ക് ംംം.്യമലെലിാശശീിൈ.ീൃഴ

റിപ്പോര്‍ട്ട്: കെ.എ. യഹ്യ, ആലപ്പുഴ