ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ഇടവകയില്‍ പെരുന്നാളിനു കൊടിയേറി
Thursday, July 2, 2015 8:05 AM IST
ഷിക്കാഗോ: സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ മാര്‍ തോമാശ്ളീഹായുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു വികാരി ഫാ. ഹാം ജോസഫ് കൊടിയേറ്റി.

2015 ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു ഫാ. ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ എന്നിവര്‍ പ്രധാന കാര്‍മികത്വം വഹിക്കും.

ജൂലൈ നാലിനു (ശനി) 6.30 നു സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദക്ഷിണം എന്നിവ നടക്കും.

അഞ്ചിനു (ഞായര്‍) രാവിലെ 8.30 നു പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, അനുസ്മരണ പ്രഭാഷണം, റാസ, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

മാര്‍ തോമാശ്ളീഹാ പകര്‍ന്നുതന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണു മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. മാര്‍ത്തോമാ ശ്ളീഹാ പകര്‍ന്നു തന്ന ക്രിസ്തീയ വിശ്വാസത്തിനു സാക്ഷ്യം വഹിക്കുവാനും ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ട്രസ്റി ഷാജന്‍ വര്‍ഗീസ്, സെക്രട്ടറി കോശി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ. ഹാം ജോസഫ് (വികാരി) 708 8567490, കോശി ജോര്‍ജ് 224 4898166, ഷാജന്‍ വര്‍ഗീസ് 847 9978253.