ബിഷപ് ഡോ. അലക്സ് വടക്കുംതലയ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം
Thursday, July 2, 2015 8:04 AM IST
ന്യൂയോര്‍ക്ക്: ഹ്രസ്വ സന്ദര്‍ശനത്തിനായി വടക്കേ അമേരിക്കയില്‍ എത്തിയ കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയ്ക്ക് ന്യൂയോര്‍ക്കിലെ ലാറ്റിന്‍ കാത്തലിക് കമ്യൂണിറ്റി ഊഷ്മളമായ സ്വീകരണം നല്‍കി.

1998ല്‍ സ്ഥാപിക്കപ്പെട്ട രൂപതയുടെ രണ്ടാമത്തെ ബിഷപ് ഡോ. വടക്കുംതല. രൂപതയിലെ അവികസിതമായ ഭൂപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ പോഷണം നല്‍കുകയെന്നതാണ് ആത്മീയതയോടൊപ്പം തന്നിലുള്ള ലക്ഷ്യങ്ങളിലൊന്നാണെന്ന് ബിഷപ് പറഞ്ഞു. പഠിക്കുവാന്‍ മിടുക്കരായ കുട്ടികളെ കണ്ടുപിടിച്ച് അവര്‍ക്ക് പ്രത്യേക കോളജ് വിദ്യാഭ്യാസത്തിനുശേഷം അവര്‍ക്കും സമൂഹത്തിനും നാടിനും ഫലപ്രദമാകത്തക്കവിധത്തിലുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ഒരു സാമ്പത്തിക ശേഖരണ പദ്ധതിയിലാണ് രൂപത നേതൃത്വമെന്നും ബിഷപ് പറഞ്ഞു.

ന്യൂ ഹൈഡ് പാര്‍ക്കിലെ ഫൈവ് സ്റാര്‍ റസ്ററന്റില്‍ നടത്തിയ സ്വീകരണത്തിനു അദ്ദേഹം നന്ദി അറിയിച്ചു. ബ്രൂക്ളിന്‍ രൂപതയിലെ ഇന്ത്യന്‍ അപ്പോസ്തലേറ്റിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഫാ. റോബര്‍ട്ട് അമ്പലത്തിങ്കല്‍, സേവ്യര്‍ മരീന്ദ്രന്‍, ജെറി കോയില്‍പറമ്പില്‍, സിബി ഫെര്‍ണാണ്ടസ് എന്നിവര്‍ സ്വീകരണ പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: പോള്‍ ഡി. പനയ്ക്കല്‍