ഫിലഡല്‍ഫിയായില്‍ സോക്കര്‍ മത്സരവും യൂത്ത് ക്യാമ്പും ഓഗസ്റ് ഒന്നിന്
Wednesday, July 1, 2015 8:24 AM IST
ഫിലഡല്‍ഫിയ: ഇന്ത്യയിലെ ഫുട്ബോളിന്റെ ഈറ്റില്ലമായ കേരളത്തില്‍നിന്നും എത്തിയിരിക്കുന്ന സോക്കര്‍ പ്രേമികളുടെ കൂട്ടായ്മയായ മലയാളി സോക്കര്‍ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ് ഒന്നിന് (ശനി) രാവിലെ ഒമ്പതു മുതല്‍ ഫ്ളൂവര്‍ പാര്‍ക്കില്‍ (4800 ഏൃമിറ അ്ല, ജവശഹമറലഹുവശമ, ജഅ) വിവിധ ദേവാലയങ്ങളിലെ സോക്കര്‍ ടീമുകളെ അണിനിരത്തി മത്സരം നടത്തുന്നു.

സോക്കര്‍ എന്ന കായിക വിനോദത്തിന്റെ രസതന്ത്രങ്ങള്‍ വരുംതലമുറയ്ക്കു പകര്‍ന്നു കൊടുക്കുവാനായി മലയാളികളുടെ ഇടയിലെ കായിക പ്രേമികളായ കുട്ടികള്‍ക്കുവേണ്ടി എട്ട് ആഴ്ച നീണ്ടുനില്‍ക്കുന്ന സോക്കര്‍ ക്യാമ്പും ഇതോടൊപ്പം നടക്കും.

ആദ്യമായി നടത്തുന്ന ടൂര്‍ണമെന്റില്‍ നിരവധി ടീമുകള്‍ മാറ്റുരയ്ക്കുന്നുണ്െടന്നും ഇനിയും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക് അവസരമുണ്െടന്നും മത്സരത്തേക്കാളുപരി പങ്കെടുക്കുന്നതാണു പ്രധാനമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ടൂര്‍ണമെന്റിന്റെ വിജയത്തിനായി വരുംതലമുറയെ മലയാളി കമ്യൂണിറ്റിയില്‍ ചേര്‍ത്തു നിര്‍ത്തുവാനും അതിലുപരി ഒന്നിച്ചു പ്രവര്‍ത്തിക്കാനും ഇത്തരം കായിക മേളകള്‍ക്കു കഴിയുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഫിലഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും മുഴുവന്‍ സോക്കര്‍ കായിക പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്