കാതോലിക്ക ബാവാ സോമര്‍ സെന്റ് തോമസില്‍ ജൂലൈ ഒന്നിന്
Wednesday, July 1, 2015 6:55 AM IST
സോമര്‍ (ന്യൂജേഴ്സി): കാതോലിക്ക നിധി സമാഹരണ ദൌത്യവുമായി അമേരിക്കയില്‍ ശ്ളൈഹിക സന്ദര്‍ശനത്തിനെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ജൂലൈ ഒന്നിനു (ബുധന്‍) സോമര്‍ സെന്റ് തോമസ് പള്ളിയില്‍ സന്ദര്‍ശനം നടത്തും. സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന ഇടവകയില്‍ ആദ്യമായാണു സഭയുടെ പരമാധ്യക്ഷന്‍ സന്ദര്‍ശനം നടത്തുന്നത്.

സോമര്‍ നഗരസഭയുടെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൌണ്‍സില്‍ വുമണ്‍ സിന്ധ്യ റോമെയ്ന്‍ പങ്കെടുക്കും.

വൈകുന്നേരം 6.30നു സോമര്‍ സെന്റ് തോമസില്‍ എത്തുന്ന പരിശുദ്ധ ബാവ സന്ധ്യനമസ്കാരത്തിനുശേഷം വികാരി റവ. സി.എം. ജോണ്‍ കോര്‍ എപ്പിസ്കോപ്പയേയും ഭാര്യ സാറാമ്മ ജോണിനെയും ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്നു ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസിനോടൊപ്പം പരിശുദ്ധ ബാവയും സംഘവും ന്യൂയോര്‍ക്കിലെ ഭദ്രാസന ആസ്ഥാനത്തേക്കു മടങ്ങും.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍